Connect with us

Gulf

മസ്ജിദുല്‍ ഹറമില്‍ കൊറോണ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി

Published

|

Last Updated

മക്ക | ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി തീര്‍ത്ഥാടകര്‍ മക്കയിലേക്ക് എത്തിത്തുടങ്ങിയതോടെ മസ്ജിദുല്‍ ഹറമില്‍ കൊറോണ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി. ഹറമിലേക്കുള്ള മുഴുവന്‍ പ്രവേശന കവാടങ്ങളും മത്വാഫും നിസ്‌കാര സ്ഥലങ്ങളും അണുവിമുക്തമാക്കുന്ന ജോലികള്‍ ഹറംകാര്യ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്.

ഇരുപത്തി നാല് മണിക്കൂറും ശുചീകരണ പ്രവര്‍ത്തികള്‍ക്കായി 3,500 ജീവനക്കാരെയാണ് നിയോഗിച്ചിരിക്കുന്നത്. തീര്‍ത്ഥാടകരുടെ സുരക്ഷ മുന്‍ നിര്‍ത്തിയാണ് ഹറമില്‍ ആരോഗ്യ സുരക്ഷ ശക്തമാക്കിയതെന്ന് ഹറം കാര്യ മന്ത്രാലയം അറിയിച്ചു.

ഹറം പള്ളിയും പരിസരവും വിശുദ്ധ കഅബാലവും ശൂചീകരിക്കുന്നതിനും അണുവിമുക്തമാക്കുന്നതിനും വിദഗ്ദ പരിശീലനം ലഭിച്ച ജീവനക്കാരാണ് പ്രവര്‍ത്തിക്കുന്നത്. മൂന്ന് ഷിഫ്റ്റുകളിലായാണ് ഇവരുടെ സേവനം. ഇതിനായി ഉന്നത നിലവാരമുള്ളതും പരിസ്ഥിതിക്ക് അനുയോജ്യമായതുമായ 54,000 ലിറ്റര്‍ അണുനാശിനി എല്ലാ ദിവസവും ഉപയോഗിക്കുന്നു.

മത്വാഫില്‍ ഉപയോഗിക്കുന്ന മുഴുവന്‍ ശുചീകരണ ഉപകരണങ്ങളും അണുവിമുക്തമാക്കിയ ശേഷമാണ് വീണ്ടും ഉപയോഗിക്കുന്നത്. അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെയാണ് അണുവിമുക്തജോലികള്‍ നടക്കുന്നതെന്നും മന്ത്രാലയം അറിയിച്ചു.

സിറാജ് പ്രതിനിധി, ദമാം

Latest