Covid19
ഒമ്പത് ദിവസത്തിനിടെ അസമില്‍ റിപ്പോര്‍ട്ട് ചെയ്തത് 34 ശതമാനം കൊവിഡ് കേസുകള്‍

ദിസ്പൂര്‍| അസമില്‍ കൊവിഡ് കേസില്‍ വന്‍ വര്‍ധനയെന്ന് സര്‍ക്കാര്‍. കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ 34 ശതമാനം കേസുകളാണ് വര്‍ധിച്ചത്. സംസ്ഥാനത്ത് നിലവില്‍ 31,086 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഒമ്പത് ദിവസത്തിനിടക്ക് റിപ്പോര്‍ട്ട് ചെയ്തത് 10,440 കേസുകളാണ്. കനത്ത മഴയില്‍ നിവരവധി പ്രദേശങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായതിനെ തുടര്‍ന്ന് അസമിലെ ജനങ്ങള്‍ ദുരിതക്കയത്തിലാണ്. ഇതിനിടയിലാണ് സംസ്ഥാനത്ത് കൊവിഡ് പിടിമുറുക്കുന്നത്.
24 മണിക്കൂറിനിടെ 1,165 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും സര്‍ക്കാര്‍ പറയുന്നു. ഗുവാഹത്തിയില്‍ 300 കേസുകളും ഗോല്‍ഹട്ട് ജില്ലയില്‍ കേസുകളും പുതുതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒമ്പത് ദിവസത്തിനിടെ 20 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ അസമില്‍ മരണ സംഖ്യ 77 ആയി ഉയര്‍ന്നു.
---- facebook comment plugin here -----