Connect with us

National

കാര്‍ഗില്‍ വിജയത്തിന് 21 വയസ്സ്; ഉജ്ജ്വല സ്മരണയില്‍ രാജ്യം

Published

|

Last Updated

ന്യൂഡല്‍ഹി | കാര്‍ഗില്‍ വിജയ് ദിവസിന്റെ ഉജ്ജ്വല സ്മരണയില്‍ രാജ്യം. പാക്കിസ്ഥാന്‍ നടത്തിയ നുഴഞ്ഞുകയറ്റത്തെ ചെറുക്കാന്‍ ഇന്ത്യ കാര്‍ഗിലില്‍ നടത്തിയ വിജയകരമായ പോരാട്ടത്തിന് ഇന്ന് 21 വയസ്സ് പൂര്‍ത്തിയാവുകയാണ്. കര, വ്യോമ സേനകള്‍ സംയുക്തമായി നടത്തിയ പോരാട്ടമാണ് വിജയത്തിലെത്തിയത്.

വീരമൃത്യു വരിച്ച ധീര ജവാന്മാര്‍ക്ക് ആദരമര്‍പ്പിച്ച് ഡല്‍ഹിയിലെ യുദ്ധസ്മാരകത്തില്‍ സേനയിലെ ഉന്നതോദ്യോഗസ്ഥര്‍ പുഷ്പചക്രം അര്‍പ്പിക്കും. എന്നാല്‍, കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വാര്‍ഷികാഘോഷം പരിമിതപ്പെടുത്താനാണ് സാധ്യത.

Latest