Connect with us

Gulf

കോവിഡ് 19: സഊദിയില്‍ 31 മരണം; 2201 പേര്‍ക്ക് രോഗ ബാധ 

Published

|

Last Updated

ദമാം | സഊദിയില്‍ ഇരുപത്തിനാല് മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 31 പേര്‍ മരണപ്പെട്ടതോടെ രോഗം ബാധിച്ച് മരണപെട്ടവരുടെ എണ്ണം 2703 ആയി.  2201 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 2,051 പേര്‍ രോഗ മുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു

264,973 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് ഇവരില്‍ 217,780 പേര്‍ കോവിഡ് മുക്തി നേടിയതോടെ രോഗമുക്തരുടെ നിരക്ക് 82.1 ശതമാനമായി ഉയര്‍ന്നിട്ടുണ്ട് , 44,490 പേരാണ് രോഗബാധിതരായി രാജ്യത്തെ വിവിധ ആശുപത്രികളില്‍ കഴിയുന്നത്. ഇവരില്‍ 2,120 പേരുടെ നില ഗുരുതരമായി തുടരുകയാണ്.

റിയാദ് (118), അല്‍-ഹുഫൂഫ് (115), അല്‍-മുബറസ് (107), ദമാം (106), ഖമീസ് അല്‍ -മുഷൈത് (104), മക്ക (103), ബുറൈദ (82), നജ്റാന്‍ (80) ),തായിഫ് (71), മദീന (68), ഹാഇല്‍ (57), ജിദ്ദ (56),യാമ്പു (51), അല്‍-ഖോബാര്‍ (39), തബൂക്ക് (37), ഹഫര്‍ അല്‍ ബാത്തിന്‍ (36), അല്‍-ഖത്തീഫ് (35), ജിസാന്‍ (34), അബഹ (33), മഹായില്‍ അസീര്‍ (31), അല്‍-നാരിയ (31), ദിമ (24), അല്‍-മദ (22), അല്‍-ജുബൈല്‍(21), അബ് ഖൈഖ് (21),ദുര്‍മ (21), റിജാല്‍ അല്‍-ലാമ (21), അല്‍ ഹര്‍ജ (20), അല്‍ ഹരാജ (20), ബേഷ് (20), ബല്‍സാമര്‍ (19), ലൈല അഫ്ലാജ് (18), ഷറൂറ (17), അല്‍-ഖര്‍ജ് (17), സബിയ (16), അഹദ് റുഫൈദ (15), ദവാദ്മി (15) വാദി അല്‍ ദാവസിര്‍ (15), അല്‍-ദിലം (14), ബിഷ (13), ഉനൈസ (13), സബ്ത് അല്‍-അലയ (13), അഹാദ് അല്‍ മസാര്‍ഹ (13), അല്‍-മുത്‌നബ് (13), അല്‍-ദിരിയ (13), അല്‍-മജ്മ (12), ശരത് ഉബൈദ (12), തബല (12), ഹോത്ത ബനി തമീം (12), റസ് തനുര (12), വാദി ബിന്‍ ഹാഷ്ബെല്‍ (11), അല്‍-റാസ് (11), തുര്‍ബ (11), ബാരിഖ് (10), അല്‍-ഷാംലി (10), സഫ്വ (10), എന്നീ പ്രദേശങ്ങളിലാണ് ശനിയാഴ്ച്ച ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്

Latest