Covid19
നാഗാലാന്റിൽ ആദ്യ കൊവിഡ്19 മരണം

ദിമാപൂർ| നാഗാലാന്റിൽ കൊവിഡ് ബാധിച്ച് ആദ്യ മരണം റിപോർട്ട് ചെയ്തു. ദിമാപൂർ കൊവിഡ് ആശുപത്രിയിൽ മരിച്ച വ്യക്തിക്ക് കൊവിഡിന് പുറമെ മറ്റ് രോഗങ്ങളും ഉണ്ടായിരുന്നതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. 24 മണിക്കൂറിനുള്ളിൽ 65 പുതിയ കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്.
സംസ്ഥാനത്ത് നിലവിൽ 1,239 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. അതിൽ 537 പേരുടെ രോഗം ഭേദമായി. 701 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. നാഗാലാന്റ് സംസ്ഥാന കൊവിഡ് നോഡൽ ഓഫിസർ നൽകുന്ന കണക്കനുസരിച്ച് രോഗികളിൽ 32 പേർ സൈനികരാണ്.
രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദിമാപൂർ ജില്ലയിൽ നാളെ മുതൽ ആഗസ്റ്റ് രണ്ട് വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രോഗവ്യാപനം തടയാൻ ഫലപ്രദ നടപടികൾ കൈക്കൊള്ളാൻ തീരുമാനിച്ചതായി ദിമാപൂർ കലക്ടർ അനൂപ് ഖിഞ്ചി ഉത്തരവിൽ പറഞ്ഞു.
---- facebook comment plugin here -----