Covid19
പുതുച്ചേരിയിൽ എം എൽ എക്ക് കൊവിഡ്

പുതുച്ചേരി | നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്ത എം എൽ എക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കതിർഗ്രാമം മണ്ഡലത്തിൽ നിന്നുള്ള എൻ ആർ കോൺഗ്രസിലെ എൻ എസ് ജെ ജയബാലിനാണ് വൈറസ് ബാധിച്ചത്. നാല് ദിവസമായി നടക്കുന്ന നിയമസഭാ സമ്മേളനത്തിൽ എം എൽ എ പങ്കെടുത്തിരുന്നു.
ഇന്നലെ രാത്രിയാണ് സ്രവപരിശോധന നടത്തിയത്. രോഗം സ്ഥിരീകരിച്ചതോടെ ആശുപത്രിയിലേക്ക് മാറ്റി. നിയമസഭ ഹാൾ അടച്ച് അണുവിമുക്തമാക്കി. സമ്ബർക്കമുണ്ടായ മുഖ്യമന്ത്രിയടക്കം മുഴുവൻ എം എൽ എമാരും നിയമസഭ ജീവനക്കാരും ക്വാറന്റൈനിൽ പോകേണ്ടിവരും.
നേരത്തേ നിയമസഭാ മന്ദിരത്തിലെ പൂവിൽപ്പനക്കാരനും സെക്രട്ടറിയറ്റിലെ രണ്ട് ജീവനക്കാരും രോഗബാധിതരായിരുന്നു. ഇന്നലെ വരെ പുതുച്ചേരിയിൽ 2,513 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 35 പേർ മരിച്ചു.
---- facebook comment plugin here -----