Connect with us

Gulf

ബലിപെരുന്നാൾ; 515 തടവുകാരെ വിട്ടയക്കും

Published

|

Last Updated

അബുദാബി| ബലിപെരുന്നാളിനോടനുബന്ധിച്ച് യു എ ഇ യിലെ വിവിധ ജയിലുകളിൽ തടവ് ശിക്ഷ അനുഭവിക്കുന്ന 515 തടവുകാരെ മോചിപ്പിക്കാൻ യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്്യാൻ ഉത്തരവിട്ടു.
ജയിൽ ശിക്ഷ അനുഭവിക്കുന്ന തടവുകാരുടെ സാമ്പത്തിക ബാധ്യതകളിലും പരിഹാരം കാണും. ക്ഷമയുടെയും സഹിഷ്ണുതയുടെയും മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള യു എ ഇയുടെ മാനുഷിക സംരംഭങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രസിഡന്റ്മാപ്പ് നൽകുന്നത്.

മോചിതരായ തടവുകാർക്ക് ഒരു പുതിയ ജീവിതം ആരംഭിക്കുന്നതിലൂടെ മെച്ചപ്പെട്ട മാറ്റം വരുത്താനും അവരുടെ കുടുംബങ്ങൾക്കും സമൂഹങ്ങൾക്കും പ്രയോജനകരമായ രീതിയിൽ ക്രിയാത്മക പങ്കാളിത്തത്തിൽ ഏർപെടാനും അവസരമൊരുക്കും.

തടവുകാരുടെ കുടുംബ ഐക്യം വർധിപ്പിക്കുന്നതിനും അമ്മമാർക്കും കുട്ടികൾക്കും സന്തോഷം നൽകുന്നതിനും മാപ്പ് ലഭിച്ച തടവുകാർക്ക് അവരുടെ ഭാവി പുനർവിചിന്തനം ചെയ്യുന്നതിനും സാമൂഹികവും തൊഴിൽപരവുമായ ജീവിതം ഉറപ്പാക്കുന്ന നീതിപൂർവകമായ പാതയിലേക്ക് മടങ്ങിവരുന്നതിനുമുള്ള ശൈഖ് ഖലീഫയുടെ താത്പര്യത്തിന്റെ ഭാഗമായാണ് തടവുകാർക്ക് മാപ്പ്

Latest