Connect with us

National

പ്രശസ്ത നർത്തകി അമലാ ശങ്കർ അന്തരിച്ചു

Published

|

Last Updated

കൊൽക്കത്ത|   പ്രശസ്ത നർത്തകിയും ഇന്ത്യൻ ക്ലാസിക്കൽ ഡാൻസിന് അന്താരാഷ്ട്രതലത്തിൽ പ്രചാരം നൽകിയ വിഖ്യാത നർത്തകൻ ഉദയ് ശങ്കറിന്റെ ഭാര്യയുമായ അമലാ ശങ്കർ അന്തരിച്ചു. 101 വയസ്സായിരുന്നു. കൊൽക്കത്തയിൽ ഇന്ന് രാവിലെയാണ് അന്ത്യം.

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രേരണയാൽ പിതാവ് അമലയെ ഉദയ് ശങ്കറിന് കീഴിൽ നൃത്തം പഠിപ്പിക്കാനയച്ചതാണ് ജീവിതത്തിൽ വഴിത്തിരിവായത്. 1942ൽ ഇവർ വിവാഹിതരായി. ഉദയ് ശങ്കർ 1948ൽ സംവിധാനം ചെയ്ത പ്രശസ്ത  ബംഗാളി ചിത്രമായ കൽപ്പനയിൽ ഇവർ ഒരിമിച്ച്  അഭിനയിച്ചിരുന്നു. 1977ലാണ് ഉദയ് ലോകത്തോട് വിട പറയുന്നത്.92 വയസ്സ് വരെ നൃത്തവേദിയിൽ സജീവമായിരുന്നു.

ബ്രഷ് ഉപയോഗിക്കാതെ അമല വിരലുകൾ കൊണ്ടു ചെയ്ത പെയിന്റിംഗുകളും ശ്രദ്ധേയമാണ്.  മകൻ ആനന്ദ്ശ  ങ്കർ സംവിധാനം ചെയ്ത “മിസിംഗ് യു” ആണ് അവസാന സ്റ്റേജ് പരിപാടി. ബംഗാളി നടി മമതാ ശങ്കർ മകളാണ്.

നൃത്തലോകത്തിന് നികത്താനാകാത്ത നഷ്ടമാണ് അമലാ ശങ്കറിന്‌റെ മരണത്തോടെ ഉണ്ടാക്കിയിരിക്കുന്നതെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അനുസ്മരിച്ചു. അന്തരിച്ച സിത്താർ വാദകൻ പണ്ഡിറ്റ് രവിശങ്കർ ഭർതൃസഹോദരനാണ്.