National
രാജസ്ഥാനിലെ രാഷ്ട്രീയ നാടകത്തില്‍ ഇന്ന് ഹൈക്കോടതി വിധി

ജയ്പൂര്‍ | രാജസ്ഥാന്‍ സ്പീക്കറുടെ അയോഗ്യത നോട്ടീസിനെതിരെ മുന്‍ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് അടക്കമുള്ള വിമത എം എല്‍ എ നല്‍കിയ ഹരജിയില്‍ ഹൈക്കോടതി വിധി ഇന്ന്. പത്തരക്ക് ചീഫ് ജസ്റ്റിസ് ഇന്ദ്രജിത്ത് മഹന്തി അധ്യക്ഷനായ ബഞ്ചാണ് വിധി പറയുക. സച്ചിനൊപ്പം നില്‍ക്കുന്ന 19 എം എല്‍ എമാരേയും അയോഗ്യരാക്കണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്.
എം എല്‍ എമാര്‍ക്ക് നല്‍കിയ അയോഗ്യത നോട്ടീസില്‍ വിശദീകരണം തേടുന്നതിന്റെ സാഹചര്യം വ്യക്തമാക്കിയിരുന്നില്ല. അച്ചടക്കം ലംഘിച്ചവരെ പാര്‍ട്ടിയില്‍ നിന്നും പുറത്തു പോയതായി കണക്കാക്കാം എന്ന് കോടതിയെ ബോധിപ്പിക്കുന്നതിനിടെയാണ് രണ്ട് എം എല്‍ എമാരുടെ സസ്‌പെന്‍ഡ് ചെയ്തത്. ഇക്കാര്യങ്ങള്‍ ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് സച്ചിന്‍ വിഭാഗം. കോടതി ഉത്തരവ് അനുകൂലമായാല്‍ കൂടുതല്‍ എം എല്‍ എമാര്‍ ക്യാമ്പില്‍ എത്തുമെന്നാണ് സച്ചിന്‍ പൈലറ്റ് പ്രതീക്ഷിക്കുന്നത്. അങ്ങിനെ വന്നാല്‍ രാജിവച്ച് സര്‍ക്കാറിനെ വീഴ്ത്താന്‍ ആകും . എന്നാല്‍ സ്പീക്കറുടെ നടപടികളിലെ കോടതിയുടെ ഇടപെടലുകള്‍ എത്രത്തോളം ആകാമെന്നതില്‍ സുപ്രീം കോടതി വാദം കേള്‍ക്കാന്‍ ഇരിക്കുന്നതേയുള്ളൂ.