Connect with us

Kerala

ശിവശങ്കറിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു

Published

|

Last Updated

തിരുവനന്തപുരം | നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട്
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ ഐ എ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടു. ഇതിനു ശേഷം പോലീസ് ക്ലബില്‍ നിന്ന് ശിവശങ്കര്‍ സഹോദരന്റെ
കാറില്‍ വീട്ടില്‍ തിരിച്ചെത്തി. ശിവശങ്കറില്‍ നിന്ന് വീണ്ടും മൊഴിയെടുത്തേക്കുമെന്നാണ് സൂചന.

വൈകിട്ട് നാലോടെയാണ് ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചത്. പോലീസ് ക്ലബില്‍ അദ്ദേഹം നേരിട്ടെത്തുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ നേരത്തെ കസ്റ്റംസ് സംഘം ചോദ്യം ചെയ്തിരുന്നു. ഇതിനു ശേഷം മറ്റു പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച നിര്‍ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എന്‍ ഐ എ ചോദ്യം ചെയ്തത്. തീവ്രവാദ ബന്ധമുള്ള ഒരു കേസില്‍ ഇതാദ്യമായാണ് സംസ്ഥാനത്തെ മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥനെ ദേശീയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്യുന്നത്.