Covid19
കൊണ്ടോട്ടി മുന്‍സിപ്പാലിറ്റിയിലെ രണ്ട് കൗണ്‍സിലര്‍മാര്‍ക്ക് കൊവിഡ്

മലപ്പുറം | മലപ്പുറം ജില്ലയില്‍ കൊണ്ടോട്ടി മുന്‍സിപ്പാലിറ്റിയിലെ രണ്ട് കൗണ്‍സിലര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരുമായി സമ്പര്‍ക്കമുണ്ടായ കൊണ്ടോട്ടി എം എല്‍ എ. ടി വി ഇബ്‌റാഹിം സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചു.
ജില്ലയില്‍ കൊവിഡ് ആശങ്കാജനകമായ തോതില്‍ വ്യാപിക്കുകയാണ്. പൊന്നാനി, നിലമ്പൂര്‍, കൊണ്ടോട്ടി നഗരസഭാ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ സമ്പര്‍ക്ക രോഗികളുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. ഇതോടെ, ഇവിടെ നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്.
---- facebook comment plugin here -----