Connect with us

Covid19

ഞാൻ ഡൊണാൾഡ് ട്രംപല്ല, ജനങ്ങളെ ദുരിതത്തിലാക്കാൻ കഴിയില്ല- ഉദ്ധവ് താക്കറെ

Published

|

Last Updated

മുംബൈ| താൻ ഡൊണാൾഡ് ട്രംപ് അല്ലെന്നും ജനങ്ങൾ ദുരിതമനുഭവിക്കുന്നത് കാണാൻ കഴിയില്ലെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ശിവസേന മുഖപത്രമായ സാമ്‌നയിൽ പാർട്ടി വക്താവ് സഞ്ജയ് റാവത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അമേ രിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്വീകരിച്ച നടപടികൾ ഏറെ വിമർശിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ അത്തരം നടപടികൾ സ്വീകരിക്കാൻ താൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെ സംസ്ഥാനത്ത് രണ്ടാമതും വൈറസ് വ്യാപനം ഉണ്ടാവാതിരിക്കാൻ ഇളവുകൾ വരുത്താൻ ആഗ്രഹിക്കുന്നില്ലെന്നും താക്കറെ പറഞ്ഞു.

മുംബെയില തെരുവുകളിൽ വടപാവ് എപ്പോൾ ലഭ്യമാകുമെന്ന് സഞ്ജയ് റാവത്തിന്റെ ചോദ്യത്തിന് മറുപടിയായാണ് താക്കറെ ഇങ്ങനെ അഭിപ്രായപ്പെട്ടത്. സംസ്ഥാനത്ത് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിട്ടുണ്ടെങ്കിലും ലോക്ക്ഡൗൺ ഇപ്പോഴും തുടരുന്നുണ്ട്. ഇളവുകളുടെ ഭാഗമായി ഓരോന്നോരോന്നായി തുറക്കാൻ തുടങ്ങിയിട്ടുണ്ടെന്നും താക്കറെ പറഞ്ഞു.

---- facebook comment plugin here -----

Latest