Connect with us

International

ടിക്ക് ടോക്ക് നിരോധനത്തിനൊരുങ്ങി പാക്കിസ്ഥാനും

Published

|

Last Updated

ഇസ്ലാമാബാദ്  |ഇന്ത്യക്കും അമേരിക്കക്കും പിന്നാലെ ടിക് ടോക്ക് നിരോധനത്തിനൊരുങ്ങി പാകിസ്ഥാനും ടിക് ടോക്കിന് ഇത് സംബന്ധിച്ച് പാക് ഭരണകൂടം മുന്നറിയിപ്പ് നല്‍കിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതേ സമയം രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട നടപടികളുടെ ഭാഗമായല്ല നീക്കം.

അശ്ലീലവും സദാചാരവിരുദ്ധവുമായ വീഡിയോകള്‍ പ്രചരിക്കുന്നുവെന്ന കാരണത്താലാണ് ടിക് ടോക്കിന് വിലക്ക് വരുന്നത്. ചൈനീസ് നിയന്ത്രണത്തിലുള്ള ഗെയിമിംഗ് ആപ്ലിക്കേഷനായ പബ്ജിക്കും സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലൈവ് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ബിഗോക്കും പാകിസ്ഥാന്‍ നിരോധനമേര്‍പ്പെടുത്തി.

ബിഗോയിലൂടെയും ടിക് ടോക്കിലൂടെയും സദാചാരവിരുദ്ധവും അശ്ലീലവുമായ വിവരങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും ഇതിനോടകം നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും പാക് ടെലി കമ്മ്യൂണിക്കേഷന്‍ അതോറിറ്റി വ്യക്തമാക്കി.

Latest