Connect with us

Kerala

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് കൊല്ലം സ്വദേശി

Published

|

Last Updated

കൊല്ലം | സംസ്ഥാനത്ത് ഒരു കൊവിഡ് മരണംകൂടി റിപ്പോര്‍ട്ട് ചെയ്തു. കൊല്ലത്ത് കഴിഞ്ഞ ദിവസം മരിച്ച പൂതക്കുളം സ്വദേശി ബി രാധാകൃഷ്ണനാണ് കൊവിഡ് സ്ഥിരീകരിച്ചത്.

അതേ സമയം അദ്ദേഹത്തിന്റെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. രാധാകൃഷ്ണന് ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നതായി സൂചനയുണ്ട്.

തിരുവനന്തപുരത്ത് മകളുടെ ഇന്റര്‍വ്യൂവിനായി പോയ സമയത്ത് കുഴഞ്ഞുവീണു. തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ഹൃദയാഘാതം ഉണ്ടാവുകയും മരണം സംഭവിക്കുകയും ചെയ്യുന്നത്. മരണശേഷം നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.