Covid19
'ടെസ്റ്റുകളുടെ കാര്യത്തില്‍ കേരളം ബഹുദൂരം മുന്നില്‍; ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താനാവില്ല'

തിരുവനന്തപുരം | സംസ്ഥാനത്ത് കൊവിഡ്- 19 പ്രതിരോധ നടപടികളില്‍ വീഴ്ചയുണ്ടായെന്ന ആരോപണങ്ങളില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പതിവ് വാര്‍ത്താ സമ്മേളനത്തിലാണ് കേരളത്തിന്റെ ജനസംഖ്യാ പ്രത്യേകതയും മറ്റ് ഘടകങ്ങളും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി മറുപടി പറഞ്ഞത്.
സംസ്ഥാനത്ത് കൊവിഡ് എണ്ണം കുറച്ചുകാണിക്കുന്നു എന്നതായിരുന്നു ആദ്യ പരാതി. എത്ര തവണ ആവര്‍ത്തിച്ചാലും കേള്‍ക്കാത്ത മട്ടില്‍ ചിലര്‍ പറഞ്ഞതുതന്നെ വീണ്ടും പറയുന്നു. ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താനാവില്ല. നിരവധി പ്രത്യേകതകള്‍ കാരണം കൊവിഡ് പടര്‍ന്നുപിടിക്കാനുള്ള സാധ്യത കൂടുതലാണ് കേരളത്തില്‍. കേരളത്തിലെ ജനസംഖ്യാ സവിശേഷത വ്യാപനത്തിന് പ്രധാന ഘടകമാണ്. ജനസംഖ്യാനുപാതികമായി ഇന്ത്യയില്‍ കൂടുതല്‍ വയോജനങ്ങളുള്ള സ്ഥലവുമാണിത്. കൊവിഡിന് നാശനഷ്ടം വരുത്താനുള്ള വലിയ സാധ്യത ഇവിടെയുണ്ട്.
എന്നാല്‍, കേരളത്തിലെ മരണനിരക്ക് 0.33 ശതമാനമാണ്. അതായത് നൂറുപേരില്‍ 0.33 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. അതേസമയം, ഡല്‍ഹിയിലെ മരണ നിരക്ക് മൂന്ന് ശതമാനമാണ്. തമിഴ്‌നാട്ടില്‍ 1.5ഉം മഹാരാഷ്ട്രയില്‍ 3.8ഉം കര്‍ണാടകയില്‍ 4.4ഉം ശതമാനമാണ്. മാത്രമല്ല, ടെസ്റ്റുകളുടെ കാര്യത്തില്‍ കേരളം ബഹുദൂരം മുന്നിലാണ്. സംസ്ഥാനത്ത് ഒരു പോസിറ്റീവ് കേസിന് 44 ടെസ്റ്റുകളാണ് നടത്തുന്നത്. മഹാരാഷ്്രടയില്‍ ഇത് അഞ്ചും ഡല്‍ഹിയില്‍ ഏഴും തമിഴ്‌നാട് 11ഉം കര്‍ണാടക 17ഉം ആണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.