National
ജാട്ട് സമൂഹത്തോട് മാപ്പ് ചോദിച്ച് ത്രിപുര മുഖ്യമന്ത്രി

അഗര്‍ത്തല| വിവാദ പ്രസ്താവനയില്‍ ജാട്ട് സമൂഹത്തിനോട് ക്ഷമ ചോദിച്ച ത്രുപുര മുഖ്യമന്ത്രി. ഹരിയാനയിലെ ജാട്ടുകളുടെയും ബംഗാളികളുടെയും സ്റ്റിരിയോഡ് കാരിക്കേച്ചറുകളില്‍ നടത്തിയ തെറ്റായ പ്രസ്താവന പഞ്ചാബ് ജാട്ട് സമൂദായത്തെ വേദനിപ്പിച്ചതില്‍ ക്ഷമ ചോദിക്കുന്നുവെന്ന് തൃപുര മുഖ്യമന്ത്രി ബിബ്ലബ് ദേവ് പറഞ്ഞു.
ഈ സമുദായത്തില്‍ നിരവധി സുഹൃത്തുക്കള്‍ തനിക്കുണ്ട്. തന്റെ പ്രസ്താവന ആരെയെങ്കിലും വേദനപ്പിച്ചെങ്കില്‍ താന്‍ ക്ഷമ ചോദിക്കുന്നതായും ദേവ് കൂട്ടിചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് അദ്ദേഹം വിവാദ പ്രസ്താവന നടത്തിയത്. ഹരിയാനയില്‍ നിരവധി ജാട്ടുകളുണ്ട്. ഹരിയാനയിലെ ജാട്ടുകള്‍ക്ക് തലച്ചോറില്ലെങ്കിലും അവര്‍ ബലവാന്‍മാരാണ്. അവര്‍ക്ക് ബംഗാളികളുടെ തലച്ചോറുമായി ചേര്‍ച്ചയുണ്ടാകില്ല. ബംഗാളികള്‍ ബുദ്ധിമാന്‍മാരായതില്‍ ഇന്ത്യയിലുടനീലം അറിയപ്പെടുന്നവെന്നും ദേവ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ഈ പ്രസ്താവന വന്‍ വിവാദത്തിന് വഴിതെളിയിച്ചിരുന്നു.
വിവാദ പ്രസ്താവന നടത്തുന്ന ദേവിന്റെ 50 സെക്കന്‍ഡ് നീണ്ടു നില്‍ക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജെവാലയാണ്. ഇതാണ് ബിജെപിയുടെ മാനസികാവസ്ഥയെന്നും വീഡിയോ പങ്കുവെച്ച് അദ്ദേഹം പറഞ്ഞു.