കൊവിഡ്: ട്വന്റി- 20 ക്രിക്കറ്റ് ലോകകപ്പ് മാറ്റിവച്ചു

Posted on: July 20, 2020 8:48 pm | Last updated: July 20, 2020 at 10:57 pm

ലണ്ടന്‍ | ഈ വര്‍ഷം നടത്താനിരുന്ന ട്വന്റി- 20 ക്രിക്കറ്റ് ലോകകപ്പ് മാറ്റിവച്ചു.ഓസ്‌ട്രേലിയയില്‍ നടക്കേണ്ടിയിരുന്ന ലോകകപ്പാണ് മാറ്റിവെച്ചിരിക്കുന്നത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് തീരുമാനം. 2022 ഒക്ടോബറിലേക്കാണ് ടൂര്‍ണമെന്റ് മാറ്റിയതെന്ന് ഐസിസി അറിയിച്ചു.

ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെ ആയിരുന്നു ടൂര്‍ണമെന്റ് നടക്കേണ്ടിയിരുന്നത്. അതേസമയം, 2021 ഒക്ടോബറില്‍ ഇന്ത്യ വേദിയാവുന്ന ട്വന്റി-20 ലോകകപ്പിന് മാറ്റമില്ല.