Connect with us

National

ശക്തനെന്ന പ്രതിച്ഛായ പ്രധാനമന്ത്രി കെട്ടിചമച്ചതെന്ന് രാഹുൽ ഗാന്ധി

Published

|

Last Updated

ന്യൂഡൽഹി| പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശക്തമായ പ്രതിച്ഛായ ഇപ്പോൾ ഇന്ത്യയുടെ ഏറ്റവും വലിയ ബലഹീനതയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അധികാരത്തിലെത്താൻ പ്രധാനമന്ത്രി ശക്തനെന്ന പ്രതിച്ഛായ കെട്ടിച്ചമച്ചു. അത് അദ്ദേഹത്തിൻറെ ഏറ്റവും വലിയ ശക്തിയായിരുന്നു. ഇപ്പോൾ അതാണ് ഇന്ത്യയുടെ ഏറ്റവും വലിയ ദൗർബല്യവുമെന്ന് ട്വിറ്ററിൽ പങ്കുവെച്ച രണ്ടു മിനിറ്റ് വീഡിയോയിൽ രാഹുൽ പറഞ്ഞു.
ജൂൺ 15ന് ചൈനയുമായുള്ള ഏറ്റുമുട്ടലിനെ കുറിച്ച് പരാമർശിച്ച രാഹുൽ എന്താണ് ചൈനയുടെ തന്ത്രപരമായ നീക്കം. ഇതു വെറുമൊരു അതിർത്തി പ്രശ്‌നമല്ല. ചൈനക്കാർ ഇന്ന് നമ്മുടെ ഭൂപ്രദേശത്താണ് ഇരിക്കുന്നതെന്നതാണ് എന്നെ ആശങ്കപ്പെടുത്തുന്ന കാര്യം.

ഗാൽവനിലായാലും ഡെംചോക്കിലായാലും പാംഗോങ്ങിലായാലും സ്ഥാനം പിടിക്കാനാണ് അവർ ശ്രമിക്കുന്നത്. നമ്മുടെ ദേശീയ പാതയാണ് അവരുടെ പ്രശ്‌നം. വിപുലമായ ലക്ഷ്യത്തോടെയാണ് അവരുടെ ചിന്തകൾ പോകുന്നത്. കാഷ്മീർ വിഷയത്തിൽ അവർക്ക് പാക്കിസ്ഥാനുമായി ചേർന്ന് എന്തോ ചെയ്യാനുണ്ടെന്നും രാഹുൽ പറഞ്ഞു.

ഇന്ത്യയും ചൈനയും തമ്മിലെ സംഘർഷങ്ങളെ കേവലം അതിർത്തി പ്രശ്‌നമായി മാത്രം കാണാൻ സാധിക്കുകയില്ലെന്ന് രാഹുൽ പറയുന്നു. ഇത് പ്രധാനമന്ത്രിയുടെ മേൽ സമ്മർദ്ദം ചെലുത്താൻ രൂപപെടുത്തിയെടുത്ത അതിർത്തി പ്രശ്‌നമാണ്. ഒരു ഫലപ്രദമായ രാഷ്ട്രീയക്കാരൻ ആയിരിക്കാൻ മോദിക്ക് 56 ഇഞ്ച് എന്ന ആശയം സംരക്ഷിക്കേണ്ടതുണ്ടെന്ന് ചൈനയ്ക്ക് അറിയാമെന്നും വീഡിയോയിൽ പറയുന്നു.

Latest