National
ഡല്‍ഹിയില്‍ കനത്ത മഴ

ന്യൂഡല്‍ഹി| ഞായറാഴ്ച പുലര്‍ച്ചെ പെയ്ത കനത്ത മഴയില്‍ ഡല്‍ഹിയിലെ വിവധ പ്രദേശങ്ങള്‍ വെള്ളത്തിനിടയിലായി. യാത്രക്കാരുമായി പോയ ബസ് മിന്റോ പാലത്തിനടിയില്‍ കുടുങ്ങി.
ബസ് വെള്ളത്തില്‍ മുങ്ങുന്നത് കണ്ടയുടനെ യാത്രക്കാര്‍ ബസിന്റെ മുകളില്‍ കയറി അഭയം പ്രാപിച്ചു.സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ സുരക്ഷാസേന ഇവരെ രക്ഷപ്പെടുത്തിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. നോയിഡ, കീര്‍ത്തി നഗര്‍ എന്നിവിടങ്ങളിലും വെള്ളം കയറിയതായി റിപ്പോര്‍ട്ടുണ്ട്.
ഡല്‍ഹിയില്‍ അടുത്ത മൂന്ന് ദിവസം വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നയിറിപ്പ് നല്‍കി.
---- facebook comment plugin here -----