Covid19
ലോകത്ത് കൊവിഡ് സ്ഥിതി ഭീതിദമായി തുടരുന്നു; 1,44,22,471 രോഗബാധിതര്‍, 6,04,823 മരണം

വാഷിംഗ്ടണ്‍ | ലോകത്ത് കൊവിഡ് നിയന്ത്രണാതീതമായി പടരുന്നു. ഭീതിദമായ തോതിലാണ് രോഗം വ്യാപിക്കുന്നത്. 1,44,22,471 ആണ് വേള്‍ഡ്ഒമീറ്ററിന്റെ പുതിയ കണക്കുകള്‍ പ്രകാരം ആഗോള തലത്തിലെ രോഗബാധിതരുടെ എണ്ണം. ഇതുവരെ 6,04,823 ജീവനുകള്‍ വൈറസ് ബാധയില്‍ പൊലിഞ്ഞു. 86,11,657 പേര്‍ക്ക് രോഗം ഭേദമായി.
രോഗ വ്യാപനം ഏറ്റവും കൂടുതലുള്ള അമേരിക്കയില്‍ 38,33,271 പേരാണ് കൊവിഡിന്റെ പിടിയിലായത്. 1,42,877 പേര്‍ മരിച്ചു. 17,75,219 പേര്‍ രോഗമുക്തരായി.
രോഗബാധിതരുടെയും മരണപ്പെടുന്നവരുടെയും എണ്ണത്തില്‍ ബ്രസീലാണ് രണ്ടാമത്. 20,75,246 ആണ് ഇവിടുത്തെ കൊവിഡ് ബാധിതരുടെ നിലവിലെ എണ്ണം. 78,817 ജീവനുകള്‍ വൈറസ് കവര്‍ന്നു. 13,66,775 പേര്‍ രോഗമുക്തി നേടി. ഇന്ത്യ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. 10,77,864 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 26,828 പേര്‍ മരിച്ചു. 6,77,630 പേരാണ് രോഗമുക്തരായത്.
റഷ്യ (രോഗം സ്ഥിരീകരിച്ചത്: 7,65,437. മരണം; 12,247), ദക്ഷിണാഫ്രിക്ക (3,50,879- 4,948), പെറു (3,49,500- 12,998), മെക്‌സിക്കോ (3,38,913- 38,888), ചിലി (3,28,846- 8,445), സ്‌പെയിന്‍ (3,07,335- 28,420), ബ്രിട്ടന്‍ (2,94,066- 45,273), ഇറാന്‍ (2,71,606- 13,979) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ കണക്ക്.