Covid19
ഗോവ എൻ സി പി സംസ്ഥാന അധ്യക്ഷന് കൊവിഡ്

പനാജി| നാഷനൽ കോൺഗ്രസ് പാർട്ടി (എൻ സി പി) സംസ്ഥാന അധ്യക്ഷൻ ജോസ് ഫിലിപ്പ് ഡിസൂസക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാളെ നിരീക്ഷണത്തിലാക്കി. ജോസിന് പുറമേ അദ്ദേഹത്തിന്റെ ഭാര്യക്കും മക്കൾക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ഈ മാസം അഞ്ചിന് ജോസിന്റെ സഹോദരൻ കൊറോണയെ തുടർന്ന് മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജോസിനും കുടുംബത്തിനും രോഗം സ്ഥിരീകരിച്ചത്. ജോസിന്റെ മൂത്ത മകനാണ് രോഗലക്ഷണങ്ങൾ ആദ്യം പ്രകടമായത്. തുടർന്ന് എല്ലാവരുടെയും സ്രവങ്ങൾ പരിശോധനക്കായി അയക്കുകയായിരുന്നു.
അതേസമയം ഗോവയിൽ 196 പേർക്കാണ് പുതുതായി കൊറോണ സ്ഥിരീകരിച്ചത്.
---- facebook comment plugin here -----