Connect with us

National

30 വർഷത്തിന് ശേഷം ചൈനയെ പിടിച്ചുകുലുക്കി പ്രളയം

Published

|

Last Updated

ബീജിംഗ് | 30 വർഷത്തിനിടെയുണ്ടാകുന്ന കനത്ത മഴ ചൈനയിൽ നിരവധി പേരെ ഭവനരഹിതരാകുകയും ദശലക്ഷക്കണക്കിന് ആളുകളുടെ ഉപജീവനത്തെ ബാധിക്കുകയും ചെയ്തു.
പ്രളയം രൂക്ഷമായ രാജ്യത്ത് ഹ്യൂബെ, ജിയാംഗ്‌സി, അൻഹുയി, ഹുനാൻ, സിഷ്വാൻ, ഗുവാംഗ്‌സി തുടങ്ങി 27 പ്രവിശ്യകൾ ദിവസങ്ങളായി വെള്ളത്തിലാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം 141 പേർ മരിക്കുകയോ കാണാതാകുകയോ ചെയ്തിട്ടുണ്ട്. 3.7 കോടി പേരെ പ്രളയം ബാധിച്ചു. 28,000 വീടുകൾ തകർന്നു.

പ്രസിഡന്റ് ഷീ ജിൻപിംഗ് വെള്ളപ്പൊക്ക കെടുതി രൂക്ഷമായ ഒരു പ്രവിശ്യയുടെ സന്ദർശിച്ചിട്ടില്ലെന്ന് നിരീക്ഷകർ കുറ്റപ്പെടുത്തി. ജലവിഭവ മന്ത്രാലയം ഈ മാസം 13ന് പുറത്തിറക്കിയ റിപ്പോർട്ടിൽ വുഹാൻ നഗരത്തിന് സമീപത്തുകൂടി ഒഴുകുന്ന യാംഗ്സി നദി ഉൾപ്പെടെ 33 നദികൾ കരകവിഞ്ഞൊഴുകുയാണ്. വുഹാന് 368 കിലോമീറ്റർ അകലെയുള്ള മൂന്ന് വലിയ അണക്കെട്ടുകൾ മുന്നൊരുക്കമില്ലാതെ തുറന്നതും ദുരന്തത്തിൻറെ വ്യാപ്തി വർധിപ്പിച്ചു.

അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുകിയതോടെ യാംഗ്സി നദിക്കു സമീപമുള്ള നഗരങ്ങൾ വെള്ളത്തിലായി. മധ്യ ചൈനയിലെ നഗരങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
രാജ്യത്തെ 98 നദികളുടെ തീരപ്രദേശങ്ങളും വെള്ളത്തിലാണുള്ളത്. 1961 ന് ശേഷമുള്ള ഏറ്റവും ശക്തമായ മഴയാണ് ചൈനയിൽ ഇപ്പോൾ പെയ്യുന്നത്.

Latest