National
കഴിഞ്ഞ ദിവസം അറസ്റ്റിലായ ഇസില്‍ ഭീകരവാദി സാദിയ ഇന്ത്യയില്‍ സ്‌ഫോടനത്തിന് പദ്ധതിയിട്ടതായി എന്‍ ഐ എ

ന്യൂഡല്‍ഹി| കഴിഞ്ഞ ദിവസം എന്‍ ഐ എ അറസ്റ്റ് ചെയ്ത ജേര്‍ണലിസം വിദ്യാര്‍ഥിനിയും ഇസില്‍ ഭീകരവാദിയുമായ സാദിയ അന്‍വര്‍ ഷെയ്ഖ് ഇന്ത്യയില്‍ സോഫടനത്തിന് പദ്ധതിയിട്ടതായി എന്‍ ഐ എ. അടുത്തിടെ ഇവര്‍ തീവ്രവാദ ആക്രണണം നടത്താന്‍ പദ്ധതിയിട്ടുവെന്നും ഇതിനായി സ്‌ഫോടക വസ്തുക്കള്‍ ശേഖരിച്ചുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ജമ്മുകശ്മീര്‍, ഡല്‍ഹി എന്നിവിടങ്ങളിലാണ് ഇവര്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടതെന്നും എന്‍ ഐ എ പറഞ്ഞു. മുമ്പ് രണ്ട് തവണ പ്രതിരോധ തീവ്രവാദ വിരുദ്ധ നടപടിക്ക് (ഡി റാഡിക്കലൈസേഷന്‍) ഇവര്‍ വിധേയായിട്ടുണ്ട് ഇതിന് ശേഷവും ഇവര്‍ ഇസിലിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്നു. ഇസ്ല്‌ലാമിക് സ്റ്റേറ്റ്(ഇസിൽ) നു വേണ്ടി പ്രവര്‍ത്തിക്കുന്ന 20കാരിയായ സാദിയ മറ്റ് താവ്രവാദ സംഘടനകളില്‍ നിന്നാണ് സ്‌ഫോടക വസ്തുക്കള്‍ ശേഖരിച്ചത്.
സാദിയ ഉപയോഗിച്ച ടെലഗ്രാം അക്കൗണ്ടുകള്‍ പരിശോധിച്ചതില്‍ നിന്നാണ് പുതിയ വിവരങ്ങള്‍ കണ്ടെത്തിയതെന്ന് എന്‍ ഐ എ പറഞ്ഞു. ടെലഗ്രാം ആപ്പ് ഉപയോഗിച്ച് മറ്റ് തീവ്രവാദ സംഘടനകളില്‍ നിന്ന് യുവതി സ്‌ഫോടക വസ്തുക്കള്‍ ആവശ്യപ്പെട്ടിരുന്നു. അവര്‍ ഒറ്റക്കാണ് പദ്ധതി ആസൂത്രണം ചെയ്തതെന്ന് സംശയിക്കുന്നതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അഹില്‍വഫ എന്ന പേരിലാണ് സാദിയ ടെലഗ്രാം ഉപയേഗിച്ചിരുന്നത്. ഇസിൽ തീവ്രവാദികളായ ഹീന ബേഗ്, ജഹനാഹെബ്, അബ്ദുല്‍ ബഷീര്‍ എന്നിവരുമായി അവര്‍ ബന്ധപ്പെട്ടിരുന്നു. ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി ഇവര്‍ ഇന്ത്യയുടെ ശബ്ദം എന്ന പേരില്‍ ഒരു മാഗസിന്‍ പുറത്തിറക്കിയിരുന്നു. സി എ എ, എന്‍ ആര്‍ സി വിഷയത്തില്‍ സര്‍ക്കാറിനെതിരേയുള്ള വികാരം മാഗസിനൂലുടെ ജനങ്ങളിലെത്തിക്കാന്‍ ഇവര്‍ ശ്രമിച്ചു.
അതേസമയം, ഇസിൽ റിക്രൂട്ട്‌മെന്റിന് ശ്രമിച്ച നബീലിനെ പൂണെയില്‍ നിന്ന് എന്‍ ഐ എ നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ത്യയില്‍ ഇസിൽ പിടിമുറുക്കി കൊണ്ടിരിക്കുകയാണെന്ന് എന്‍ ഐ എ പറയുന്നു. വിദ്യാസമ്പരായ യുവതികള്‍ അവരുടെ വലയില്‍ വീഴുന്നത് ഇതിന് ഉദാഹരണമാണ്. ഇസിൽ വനിതാ കമാന്‍ഡര്‍മാരെ പ്രോത്സാഹിപ്പിക്കുന്നത് അവരുടെ പ്രവര്‍ത്തനം ഇന്ത്യയില്‍ വേഗത്തില്‍ വളര്‍ത്തിയെടുക്കുന്നതിന് വേണ്ടിയാണെന്നും എന്‍ ഐ എ പറഞ്ഞു.