Connect with us

Gulf

ദമാം ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപകന്‍ ഫവാദ് ശരീഫ് നിര്യാതനായി

Published

|

Last Updated

ദമാം | ദമാം ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപകന്‍ ഹൈദരാബാദ് സ്വദേശി ഫവാദ് ശരീഫ് ദമാമില്‍ നിര്യാതനായി.
അണുബാധയെ തുടര്‍ന്ന് ദമാമിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ 23 വര്‍ഷമായി ഇന്ത്യന്‍ സ്‌കൂളിലെ ബോയ്‌സ് വിഭാഗത്തില്‍ ബയോളജി അധ്യാപകനായിരുന്നു.

ഭാര്യ: അല്‍ഖോബാര്‍ ഓര്‍ബിറ്റ് സ്‌കൂള്‍ അധ്യാപിക സഹ്റ സുല്‍ത്താന. നാല് മക്കളുണ്ട്.