National
രാജ്യസഭാ എം പിമാര്‍ 22ന് സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡല്‍ഹി| രാജ്യസഭയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം പിമാര്‍ ഈ മാസം 22ന് സത്യപ്രതിജ്ഞ ചെയ്യും. ഹൗസ് ചേംബറിലാണ് സത്യപ്രതിജ്ഞ നടക്കുന്നത്.
ഇത് ആദ്യമായാണ് ഹൗസ് ചേംബറില്‍ എം പിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് സാമൂഹിക പാലിക്കേണ്ടത് അത്യാവിശമായതിനാലാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്.
സഭാ സമ്മേളനത്തിലോ രാജ്യസഭാ ചെയര്‍മാന്റെ ചേംബറിലോ സത്യപ്രതിജ്ഞ നടക്കാറുണ്ട്. 20 സംസ്ഥാനങ്ങളില്‍ നിന്ന് 61 അംഗങ്ങളെയാണ് പുതുതായി തിരഞ്ഞെടുത്തത്.
---- facebook comment plugin here -----