Connect with us

Covid19

സമ്പര്‍ക്ക നിരോധം ലംഘിച്ചാല്‍ 50,000 ദിര്‍ഹം പിഴ

Published

|

Last Updated

ദുബൈ | യു എ ഇയില്‍ മടങ്ങിയെത്തുന്നവര്‍ സമ്പര്‍ക്ക നിരോധം ലംഘിച്ചാല്‍ 50,000 ദിര്‍ഹം പിഴ. യാത്ര ചെയ്ത രാജ്യത്തെ ആശ്രയിച്ച്, ഏഴ് മുതല്‍ 14 ദിവസം വരെയാണ് യു എ ഇയില്‍ സമ്പര്‍ക്ക നിരോധം.
“”യു എ ഇയിലേക്ക് മടങ്ങുമ്പോള്‍ ഫെഡറല്‍, ലോക്കല്‍ ഗവണ്‍മെന്റ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. അല്‍ ഹുസ്ന്‍ ആപ്ലിക്കേഷന്‍ ഡൗ ണ്‍ലോഡുചെയ്ത് സജീവമാക്കണം. യു എ ഇ ക്വാറന്റൈന്‍ മാര്‍ഗനിര്‍ദേശങ്ങളും പരിശോധനാനടപടിക്രമങ്ങളും പാലിക്കണം.” നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി (എന്‍ സി ഇ എം എ) വിശദീകരിച്ചു.
കുറഞ്ഞ അപകടസാധ്യതയുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്ന യു എ ഇ നിവാസികള്‍ക്ക് ഏഴ് ദിവസവും ഉയര്‍ന്ന അപകടസാധ്യതയുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് 14 ദിവസവുമാണ് ക്വാറന്റൈന്‍ നിര്‍ദേശിച്ചിട്ടുള്ളത്.

14 ദിവസത്തേക്ക് (അവരുടെ വീടുകള്‍ പര്യാപ്തമല്ലെങ്കില്‍ഹോട്ടലില്‍) ക്വാറന്റൈനില്‍ കഴിയണം. വൈദ്യസഹായത്തിനുമുള്ള എല്ലാം പ്രാഥമികമായി വ്യക്തിയുടെ ചെലവിലായിരിക്കും, എന്‍ സി ഇ എം എ അറിയിച്ചു. മന്ത്രിസഭാ തീരുമാനം നമ്പര്‍ 17/2020 പ്രകാരമാണ് നിയമം പ്രാബല്യത്തില്‍ വന്നത്. വീടുകളില്‍ ക്വാറന്റൈന്‍ കഴിയേണ്ടതു സംബന്ധിച്ച നിയമാവലികള്‍ കര്‍ശനമായി പാലിക്കണം. ആരോഗ്യ നിബന്ധനകളനുസരിച്ചുള്ള നടപടികള്‍ അനുസരിക്കാത്തവര്‍ക്കെതിരെയും പിഴ ചുമത്തും.

വീടുകളിലായാലും അധികൃതര്‍ നിര്‍ദേശിക്കുന്ന ക്വാറന്റൈന്‍ കേന്ദ്രത്തിലായാലും ഇതിനുള്ള ചെലവു അവരവര്‍ തന്നെ വഹിക്കേണ്ടതാണ്. ചില പ്രത്യേക സാഹചര്യങ്ങളില്‍, വരുന്നവരുടെ ക്വാറന്റൈന്‍ ചെലവുകള്‍ അയാള്‍ ജോലി ചെയ്യുന്ന കമ്പനികളും വഹിക്കണം.
യു എ ഇയിലേക്ക് തിരിച്ചെത്തുന്നവരെല്ലാം അംഗീകൃത ലബോറട്ടറികളില്‍ നിന്ന് കൊവിഡ് 19 നെഗറ്റീവാണെന്ന സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കണം. ലോകത്തെ 17 രാജ്യങ്ങളിലെ 106 നഗരങ്ങളില്‍ അംഗീകൃത ലബോറട്ടറികളെ തിരഞ്ഞെടുത്തിട്ടുണ്ട്.

ഇന്ത്യയില്‍ നിന്നും ദുബൈ, അബുദാബി, ഷാര്‍ജ എന്നിവിടങ്ങളിലേക്ക് വരുന്നവര്‍ സര്‍ക്കാര്‍ അംഗീകരിച്ച ലാബില്‍ നിന്ന് പി സി ആര്‍ പരിശോധന നടത്തി കൊവിഡില്ലാ സര്‍ട്ടിഫിക്കറ്റ് നല്‍കണം. ഇത് യാത്രക്ക് 96 മണിക്കൂറിനുള്ളില്‍ ഉള്ളതും ആയിരിക്കണം.എമിറേറ്റ്സ്, ഇത്തിഹാദ്, എയര്‍ അറേബ്യ, ഫ്ളൈ ദുബൈ എന്നീ യു എ ഇ വിമാനക്കമ്പനികള്‍ 2020 ആഗസ്റ്റ് ഒന്നിനകം 60ലധികം ഒഴിപ്പിക്കല്‍ നടത്തും. യാത്രക്കാര്‍ കൊവിഡില്ലാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്.

“70 വയസും അതില്‍ കൂടുതലുമുള്ള ആളുകള്‍, വിട്ടുമാറാത്ത അസുഖമുള്ളവര്‍ യാത്ര ചെയ്യരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

Latest