Connect with us

National

രാജസ്ഥാനില്‍ ഗെലോട്ട് സര്‍ക്കാറിനെ രക്ഷിക്കാന്‍ വസുന്ധര രാജെ ഇടപെട്ടു

Published

|

Last Updated

ജയ്പുര്‍ | രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് വിമതനീക്കം നടത്തിയിട്ടും കോണ്‍ഗ്രസ് സര്‍ക്കാര്‍ വലിയ ഭീഷണി നേരിടാത്തത് ബി ജെ പിക്കുള്ളിലെ ഗ്രൂപ്പിസമാണെന്ന് സാധൂകരിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. ബി ജെ പിയുടെ മുന്‍മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ ഗെലോട്ട് സര്‍ക്കാറിനെ രക്ഷിക്കാന്‍ ഇടപെട്ടതായി എന്‍ ഡി എ ഘടകക്ഷിയായ രാഷ്ടീയ ലോക് താന്ത്രിക് ആരോപിച്ചു.
വസുന്ധര രാജെ കോണ്‍ഗ്രസ് എം എല്‍ എമാരെ വിളിച്ച് ഗെഹ്ലോതിനെ പിന്തുണക്കാന്‍ ആവശ്യപ്പെട്ടതായി ലോക്സഭാ എം പിയും രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി നേതാവുമായ ഹനുമാന്‍ ബെനിവാള്‍ വെളിപ്പെടുത്തി. ട്വിറ്ററിലൂടെയായണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.അടുപ്പമുള്ള കോണ്‍ഗ്രസ് എം എല്‍ എമാരെ വിളിച്ച് ഗെഹ്ലോതിന് പിന്തുണ നല്‍കാന്‍ വസുന്ധര രാജെ ആവശ്യപ്പെട്ടതിന് തന്റെ പക്കല്‍ തെളിവുണ്ടെന്നും ഹനുമാന്‍ ബെനിവാള്‍ പറഞ്ഞു.

നേരത്തെ ഗെലോട്ട് സര്‍ക്കാറിനെ മറിച്ചിടാന്‍ സഹായിച്ചാല്‍ സച്ചിന്‍ പൈലറ്റിന് ബി ജെ പിയിലെ ഒരു വിഭാഗം മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ വസുന്ധരക്ക് ഇതിനോട് വിയോജിപ്പായിരുന്നു. സച്ചിനെ മുഖ്യമന്ത്രിയാക്കാന്‍ കഴിയില്ലെന്ന് വസുന്ധര രാജെ പരസ്യമായി പറയുകയും ചെയ്തിരുന്നു. സംസ്ഥാന ബി ജെ പി പ്രസിഡന്റും ആര്‍ എസ് എസുമെല്ലാം വസുന്ധരയുടെ നീക്കത്തിന് എതിരാണെന്നും എന്നാല്‍ ഭൂരിഭാഗം ബി ജെ പി എം എല്‍ എമാരുടെ പിന്തുണ വസുന്ധരക്കാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രാജസ്ഥാന്‍ ബി ജെ പിക്കുള്ളിലെ ഈ പ്രശ്‌നമാണ് അശോക് ഗെലോട്ട് സര്‍ക്കാറിന് ഇപ്പോള്‍ തുണയായതെന്നാണ് റിപ്പോര്‍ട്ട്.

Latest