Connect with us

International

കുൽഭൂഷൺ ജാദവിനെ കാണാൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് അനുമതി

Published

|

Last Updated

ഇസ്ലാമബാദ് | ചാരവൃത്തി ആരോപിച്ച് പാക്കിസ്ഥാൻ വധശിക്ഷക്ക് വിധിച്ച ഇന്ത്യൻ പൗരൻ കുൽഭൂഷൻ ജാദവിനെ ഇന്ന് നയതന്ത്ര ഉദ്യോഗസ്ഥർ സന്ദർശിക്കും. വൈകീട്ട് 4.30നാണ് പാക്കിസ്ഥാൻ പ്രവേശന അനുമതി നൽകിയത്. 2019 സെപ്ബതംറിലാണ് ആദ്യ നയതന്ത്ര പ്രവേശനം നടന്നത്. സൈനിക കോടതി വധശിക്ഷക്ക് വിധിച്ച കുൽഭൂഷൻ ജാദവ് പുനഃപരിശോധനാ ഹരജി നൽകാൻ വിസമ്മതിച്ച സാഹചര്യത്തിലാണ് കൂടിക്കാഴ്ച. നയതന്ത്ര പ്രവേശന രീതികളെ കുറിച്ച് സംസാരിക്കാൻ നേരത്തേ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്‌റർ പാക്കിസ്ഥാൻ വിദേശകാര്യമന്ത്രാലയത്തിൽ എത്തിയിരുന്നു.

വധശിക്ഷക്കെതിരെ അപ്പീൽ നൽകാൻ തയ്യാറായില്ലെന്നും പകരം താൻ സമർപ്പിച്ച ദയാഹരജിയിൽ തുടർനടപടി സ്വീകരിക്കാൻ കുൽഭൂഷൻ ജാദവ് ആവശ്യപ്പെട്ടെന്നുമായിരുന്നു പാക്കിസ്ഥാൻ വാദം. എന്നാൽ ഇത് തള്ളിയ ഇന്ത്യ അേന്താരാഷ്ട്ര നീതി ന്യായ കോടതിയുടെ ഉത്തരവിനെ അട്ടിമറിക്കാനാണ് പാക്കിസ്ഥാൻ ശ്രമിക്കുന്നതെന്ന് ആരോപിച്ചു. കഴിഞ്ഞ നാല് വർഷമായി വിഷയത്തിൽ അനാവശ്യ പുകമറ സൃഷ്ടിക്കുകയാണ് പാക്കിസ്ഥാൻ ചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടി.

ജാദവിൻറെ വധശിക്ഷ പുനഃപരിശോധിക്കാനുള്ള നിയമനടപടികൾക്ക് അന്താരാഷ്ട്ര നീതിന്യായ കോടതി നേരത്തേ ഉത്തരവിട്ടതാണ്. 2016 ലാണ് ഇന്ത്യയുടെ ചാരൻ എന്ന് ആരോപിച്ച് നാവിക സേന മുൻ കമാൻഡറായിരുന്ന കുൽഭൂഷൻ ജാദവിനെ പാക്കിസ്ഥാൻ പിടികൂടിയത്. 2017 ഏപ്രിലിൽ  പാക് പട്ടാള കോടതി ജാദവിന്  വധശിക്ഷ വിധിച്ചു.

---- facebook comment plugin here -----

Latest