Connect with us

Kerala

സ്വര്‍ണ്ണക്കടത്ത്; പുതുതായി അറസ്റ്റിലായ മൂന്ന് പേരെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Published

|

Last Updated

കൊച്ചി | തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ മൂന്ന് പ്രതികളെ കൂടി കസ്റ്റംസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം കീഴടങ്ങിയ മൂവാറ്റുപുഴ സ്വദേശി ജലാല്‍, മലപ്പുറം സ്വദേശി മുഹമ്മദ് ഷാഫി, കൊണ്ടോട്ടി സ്വദേശി ഹംജദ് അലി എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഇന്ന് എന്‍ ഐ എ കോടതിയില്‍ ഹാജരാക്കും. സ്വര്‍ണ്ണം ഇടപാടുകാരിലേക്ക് എത്തിക്കുന്നത് ഇവരായിരുന്നു. കൂടുതല്‍ പ്രതികളെ സംബന്ധിച്ച് ഇവരില്‍ നിന്നും സൂചനകള്‍ ലഭിച്ചതായും അതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ അറസ്റ്റുകളുണ്ടായേക്കുമെന്നുമാണ് വിവരം.

ദീര്‍ഘകാലമായി കസ്റ്റംസ് അന്വേഷിച്ചിരുന്ന സ്വര്‍ണ്ണ കള്ളക്കടത്ത് കേസ് പ്രതിയായ ജലാല്‍ നാടകീയമായാണ് ഇന്നലെ കീഴടങ്ങിയത്. തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ റമീസുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജലാല്‍ സ്വര്‍ണം കടത്താന്‍ ഉപയോഗിച്ച കാര്‍ ഇന്നലെ കണ്ടെത്തിയിരുന്നു. ജലാലിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ മലപ്പുറം തിരൂരങ്ങാടി റജിസ്ട്രഷന്‍ ഉള്ള കാര്‍ കൊച്ചി കസ്റ്റംസ് ഓഫീസില്‍ എത്തിച്ചു.