Connect with us

Kerala

സ്വപ്‌നയുടെ നിയമനം അന്വേഷിക്കാന്‍ പ്രത്യേക സമിതി

Published

|

Last Updated

തിരുവനന്തപുരം | സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയായ സ്വപ്‌ന സുരേഷിനെ ഐ ടി വകുപ്പിന്റെ കീഴിലുള്ള പ്രത്യേക പ്രൊജക്ടില്‍ നിയമിക്കാനുണ്ടായ സാഹചര്യം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചീഫ് സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയും അടങ്ങിയ സമിതിയാണ് അന്വേഷിക്കുക. ഏന്തെങ്കിലും വീഴ്ച കണ്ടെത്തിയാല്‍ വിവാദ സ്ത്രീയെ നിയമിച്ചവര്‍ക്കെതിരെ നടപടി ഉണ്ടാകും. അല്ലാതെ ഓരോരുത്തരുടേയും അഭിപ്രായത്തിന് അനുസരിച്ച് നടപടി എടുക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.