Connect with us

Covid19

സഊദിയില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന മലയാളി മരിച്ചു

Published

|

Last Updated

ദമാം | സഊദി അറേബ്യയിലെ ജിസാനില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം വേങ്ങര കണ്ണാടിപ്പടി കൂനായില്‍ യൂസുഫിന്റെ മകന്‍ മരക്കാര്‍ കുട്ടി (55) ആണ് ജിസാന്‍ ഹറൈദയിലെ താമസസ്ഥലത്ത് വെച്ച് മരിച്ചത്.

പനി ബാധിച്ചതിനെ തുടര്‍ന്ന് ഖഅമ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പരിശോധയില്‍ കൊവിഡ് ലക്ഷണങ്ങള്‍ കണ്ടതിനാല്‍ താമസ സ്ഥലത്ത് നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും മരിക്കുകയുമായിരുന്നു. മൃതദേഹം
ഖഅമ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഹറൈദയിലെ ബ്രോസ്റ്റഡ് കടയിലെ ജീവനക്കാരനായിരുന്നു.

മാതാവ്: ആമി പൂവ്വഞ്ചേരി, ഭാര്യ: അസ്മാബി, മക്കള്‍: മുഹമ്മദ് അമീന്‍ യൂനസ്, അന്നത്ത് ഫാത്തിമ, അംന ഷെറിന്‍, അംന ജബിന്‍, സഹോദരി: റസിയ.

---- facebook comment plugin here -----

Latest