Connect with us

Gulf

ഇന്ത്യയിലേക്കും തിരിച്ചും ഇടതടവില്ലാതെ വിമാനങ്ങൾ

Published

|

Last Updated

ദുബൈ | ഇന്ത്യയിലേക്കും തിരിച്ചും ഒഴിപ്പിക്കൽ വിമാനങ്ങൾ പറത്താൻ എമിറേറ്റ്‌സിനും ഇത്തിഹാദിനും മറ്റും ഇന്ത്യൻ വ്യോമയാന മന്ത്രാലയ അനുമതി. അഞ്ച് ഇന്ത്യൻ നഗരങ്ങളിലേക്കും തിരിച്ചും എമിറേറ്റ്സ് ഷെഡ്യൂൾ ചെയ്തു.  ആദ്യ ഘട്ടത്തിൽ ജൂലൈ 12 മുതൽ 26 വരെയാണ് വിമാനങ്ങൾ പറക്കുക.

ഇന്ത്യയിലെയും യുഎഇയിലെയും സിവിൽ ഏവിയേഷൻ അതോറിറ്റികളിൽ നിന്ന് പച്ചക്കൊടി ലഭിച്ചതിനെത്തുടർന്ന് യുഎഇയിലും ഇന്ത്യയിലും കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ സഹായിക്കുന്നതിനായി സർവീസ് തുടങ്ങുന്നതായി എമിറേറ്റ്‌സ് വ്യക്തമാക്കി. ബെംഗളൂരു, ദില്ലി, കൊച്ചി, മുംബൈ, തിരുവനന്തപുരം എന്നീ അഞ്ച് ഇന്ത്യൻ നഗരങ്ങളിലേക്ക് പത്തു സർവീസ് ഉണ്ടാകും.  ബെംഗളൂരുവിലേക്കും മുംബൈയിലേക്കുമുള്ള വിമാനങ്ങൾ അവിടങ്ങളിലെ സംസ്ഥാന സർക്കാരിന്റെ അംഗീകാരത്തിന് വിധേയമാണ്. എയർ ഇന്ത്യയുടെ വന്ദേഭാരത് വിമാനങ്ങൾ തുടരും.

ജൂലൈ 12 നും 26നും ഇടയിലുള്ള സർവീസുകൾ 

ബെംഗളൂരു: ദിവസേന രണ്ട് വിമാനങ്ങൾ
ദില്ലി: ദിവസേന രണ്ട് വിമാനങ്ങൾ
കൊച്ചി: ദിവസേന രണ്ട് വിമാനങ്ങൾ
മുംബൈ: ദിവസേന മൂന്ന് വിമാനങ്ങൾ
തിരുവനന്തപുരം: ദിവസേന ഒരു ഫ്‌ളൈറ്റ്

ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്‌സിന്റെ (ജിഡിഎഫ്ആർഎ) അല്ലെങ്കിൽ ഐസിഎ അനുമതിയുള്ള യുഎഇ പൗരന്മാർക്കും താമസക്കാർക്കും യു എ ഇ യിലേക്ക് മടങ്ങാനുള്ള വിമാനങ്ങൾ കൂടി എമിറേറ്റ്‌സ് ലഭ്യമാക്കും. ഇന്ത്യൻ സർക്കാർ അംഗീകാരമുള്ള പരിശോധന കേന്ദ്രത്തിൽ നിന്ന് നെഗറ്റീവ് സാക്ഷ്യപത്രം നിർബന്ധമാണ്. ഇല്ലാത്തവരെ വിമാനത്തിൽ കയറ്റില്ല. പുറപ്പെടുന്നതിന് 96 മണിക്കൂറിനുള്ളിൽ നടത്തിയ പിസിആർ പരിശോധനയിൽ നെഗറ്റീവ് സാക്ഷ്യപത്രമുള്ളവരെ മാത്രമേ വിമാനത്തിൽ കയറ്റുകയുള്ളൂ.

മറ്റ് വ്യവസ്ഥകൾ
> ഐസിഎ / ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി, ഫോറിൻ അഫയേഴ്‌സ് അനുമതി
> ആരോഗ്യ പ്രഖ്യാപന ഫോം
> DXB അല്ലെങ്കിൽ AlHons അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യണം
> സ്വന്തം ചെലവിൽ ക്വാറന്റൈൻ സമ്മതപത്രം

വിമാനങ്ങൾ:
എയർ ഇന്ത്യ എക്‌സ്പ്രസ്
ഇന്ത്യയിൽ നിന്ന് അബുദാബി, ദുബൈ,  ഷാർജ എന്നിവിടങ്ങളിലേക്ക് പ്രതിദിനം ഒന്നിലധികം വിമാന സർവീസുകൾ നടത്തും.
> കണ്ണൂരിൽ നിന്ന് ദുബൈ
> തിരുവനന്തപുരത്തുനിന്ന് ദുബൈ
> കോഴിക്കോട് നിന്ന് ഷാർജ
> ദില്ലിയിൽ നിന്ന് അബുദാബി
> ദില്ലിയിൽ നിന്ന് ഷാർജ

എമിറേറ്റ്‌സ്
> ബെംഗളൂരു ദിവസവും രണ്ടുതവണ
> ദില്ലി ദിവസവും രണ്ടുതവണ
> കൊച്ചി ദിവസവും രണ്ടുതവണ
> മുംബൈ ദിവസവും മൂന്ന് തവണ
> തിരുവനന്തപുരം ദിവസത്തിൽ ഒരിക്കൽ

എയർ അറേബ്യ
ഷാർജ ആസ്ഥാനമായുള്ള എയർ അറേബ്യ 10 ഇന്ത്യൻ നഗരങ്ങളിലേക്ക് പ്രത്യേക വിമാന സർവീസുകൾ നടത്തും.
> അഹമ്മദാബാദ്
> ബെംഗളൂരു
> കോയമ്പത്തൂർ
> ദില്ലി
> കണ്ണൂർ
> കൊച്ചി
> കോഴിക്കോട്
> ലഖ്നൗ
> മുംബൈ
> തിരുവനന്തപുരം

സ്പൈസ് ജെറ്റ്
ഇന്ത്യയിലെ നാല് കേന്ദ്രങ്ങളിൽ നിന്ന് റാസ് അൽ ഖൈമയിലേക്ക് വിമാന സർവീസ് നടത്തും
> ദില്ലി
> മുംബൈ
> കോഴിക്കോട്
> കൊച്ചി

ഇത്തിഹാദ്
ബെംഗളൂരു- ആഴ്ചയിൽ അഞ്ച്
കൊച്ചി- ആഴ്ചയിൽ രണ്ട്
ഹൈദരാബാദ്- ആഴ്ചയിൽ ഒന്ന്
മുംബൈ- ദിനേന
ഡൽഹി- ആഴ്ചയിൽ ആറ്
ചെന്നൈ- ആഴ്ചയിൽ അഞ്ച്