Connect with us

Kerala

അയ്യന്തോള്‍ ഫ്‌ളാറ്റ് കൊലപാതകം: അഞ്ച് പേര്‍ കുറ്റക്കാര്‍; കെപിസിസി മുന്‍ സെക്രട്ടറിയടക്കം മൂന്ന് പേരെ വെറുതെ വിട്ടു

Published

|

Last Updated

തൃശ്ശൂര്‍ | അയ്യന്തോള്‍ ഫ്‌ളാറ്റ് കൊലപാതക കേസിലെ അഞ്ചു പ്രതികള്‍ കുറ്റക്കാരാണെന്ന് തൃശ്ശൂര്‍ ഒന്നാംക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തി. അതേസമയം, കേസിലെ ഏഴാംപ്രതിയായിരുന്ന കെ പി സി സി മുന്‍ സെക്രട്ടറി എം ആര്‍ രാമദാസ് ഉള്‍പ്പെടെ മൂന്നുപേരെ കോടതി വെറുതെ വിട്ടു.

യഥാക്രമം ഒന്ന്, രണ്ട്, മൂന്ന്, നാല്, എട്ട് പ്രതികളായ കൃഷ്ണപ്രസാദ്, റഷീദ്, ശാശ്വതി, രതീഷ്, സുജീഷ് എന്നിവരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയിരിക്കുന്നത്. ഇവരുടെ ശിക്ഷ തിങ്കളാഴ്ച വിധിക്കും. അഞ്ച്, ആറ് പ്രതികളായിരുന്ന ബിജു, സുനില്‍ എന്നിവരാണ് വിട്ടയച്ച മറ്റു രണ്ടുപേര്‍.

2016 മാര്‍ച്ച് മൂന്നിന് അയ്യന്തോള്‍ പഞ്ചിക്കലുള്ള പിനാക്കിള്‍ ഫ്‌ലാറ്റില്‍ ഷൊര്‍ണൂര്‍ ലതനിവാസില്‍ സതീശനെ രണ്ടുദിവസം ഭക്ഷണം നല്‍കാതെ പൂട്ടിയിട്ട് പിന്നീട് കൊലപ്പെടുത്തിയെന്നാണ് കേസ്. യൂത്ത് കോണ്‍ഗ്രസ് പുതുക്കാട് മണ്ഡലം മുന്‍ പ്രസിഡന്റായിരുന്നു റഷീദ്. എം ആര്‍ രാമദാസിനെതിരേ ഗൂഢാലോചനയും സഹായം ചെയ്തുകൊടുക്കലുമാണ് ആരോപിച്ചിരുന്നത്.

പ്രോസിക്യൂഷനുവേണ്ടി അഡ്വ. വിനു വര്‍ഗീസ് കാച്ചപ്പിള്ളി, സജി ഫ്രാന്‍സിസ് ചുങ്കത്ത്, ജോഷി പുതുശ്ശേരി എന്നിവര്‍ ഹാജരായി.

Latest