Connect with us

Kerala

ചാവക്കാട് മീന്‍ചന്തയില്‍ പോലീസിന്റെ മിന്നല്‍ പരിശോധന; 30 പേര്‍ക്കെതിരെ കേസ്

Published

|

Last Updated

തൃശ്ശൂര്‍  |കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തൃശ്ശൂര്‍ ചാവക്കാട് ബ്ലാങ്ങാട് മീന്‍ചന്തയില്‍ പോലീസ് മിന്നല്‍ പരിശോധന നടത്തി. മാസ്‌ക് ധരിക്കാത്തവരും സാമൂഹികഅകലം പാലിക്കാത്തതിനും 30 പേര്‍ക്കെതിരെ കേസെടുത്തു.

തൃശ്ശൂര്‍ ജില്ലയില്‍ കൊവിഡ് രോഗികള്‍ ഏറ്റവുമധികം ഉള്ളത് ചാവക്കാട്, വാടാനപ്പളളി മേഖലകളിലാണ്. ഇവിടെ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ കുറച്ചുദിവസമായി ചാവക്കാട് ഭാഗത്തെ പല ചന്തകളും പ്രവര്‍ത്തിക്കുന്നത് കൊവിഡ് പ്രോട്ടോക്കോളോ മുന്‍കരുതലോ പാലിക്കാതെയാണ് എന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രാവിലെ പോലീസ് മിന്നല്‍ പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും കര്‍ശനമായ പരിശോധന തുടരുമെന്ന് പോലീസ് അറിയിച്ചു