Connect with us

Ongoing News

കൊവിഡിനിടയിൽ പരീക്ഷ; വിദ്യാർഥികളോട് കാട്ടുന്ന അനീതി: രാഹുൽ ഗാന്ധി.

Published

|

Last Updated

ന്യൂഡൽഹി| കൊറോണ വൈറസ് മഹാമാരിക്കിടയിൽ പരീക്ഷകൾ നടത്തുന്നത് വിദ്യാർഥികളോട് കാട്ടുന്ന അനീതിയാണെന്ന് കോൺഗ്രസ് എം പി രാഹുൽ ഗാന്ധി. വിദ്യാർഥികൾക്ക് വേണ്ടി ശബ്ദമുയർത്തുക എന്ന ഹാഷ്ടാഗിൽ ട്വിറ്ററിൽ പങ്കുവെച്ച് വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

നടക്കാനിരിക്കുന്ന പരീക്ഷകൾ റദ്ദാക്കണമെന്നും അവരുടെ മുൻ പ്രകടനങ്ങളുടെയും നിലവാരത്തിന്റെയും അടിസ്ഥാനത്തിൽ പാസാക്കണമെന്നഉം രാഹുൽ ആവശ്യപ്പെട്ടു.

കൊവിഡ് മൂലം സ്‌കൂളുകളിലും കോളജുകളിലും സർവകലാശാലകളിലും പഠിക്കുന്ന നമ്മുടെ വിദ്യാർഥികൾക്കും ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിക്കേണ്ടതായി വന്നിട്ടുണ്ട്. ഐ ഐ ടികളും കോളജുകളും പരീക്ഷകൾ റദ്ദാക്കി കഴിഞ്ഞ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ കുട്ടികൾക്ക് കയറ്റം നൽകണമെന്നും കുട്ടികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ കുറക്കണമെന്നും അദ്ദേഹം വീഡിയോയിൽ പറഞ്ഞു.

---- facebook comment plugin here -----

Latest