Kerala
കരിപ്പൂരിൽ ഒന്നര കോടിയുടെ സ്വർണവേട്ട

കോഴിക്കോട്| കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. വിദേശത്ത് നിന്നെത്തിയ മൂന്ന് യാത്രക്കാരിൽ നിന്നായി ഒന്നര കോടി രൂപ മൂല്യം വരുന്ന സ്വർണമാണ് കസ്റ്റംസിന്റെ രഹസ്യാന്വേഷണ വിഭാഗം പിടികൂടിയത്. മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി ടിപി ജിഷാർ, കോടഞ്ചേരി സ്വദേശി അബ്ദുൽ ജലീൽ, കൊടുവള്ളി സ്വദേശി മുഹമ്മദ് റിയാസ് എന്നിവരുടെ പക്കൽ നിന്നാണ് സ്വർണം കണ്ടെത്തിയത്.
അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലും മിശ്രിത രൂപത്തിലുമാണ് സ്വർണം കടത്തിയത്. ലോക്ക്ഡൗൺ ആയതോടെ കർശന പരിശോധനയിൽ ഇളവ് ഉള്ളതിനാൽ സ്വർണ കള്ളക്കടത്ത് വർധിച്ചിട്ടുണ്ട്.
---- facebook comment plugin here -----