Covid19
വികാസ് ദുബെ: തുടർനടപടികൾ കൊവിഡ് പരിശോധനാ ഫലം വന്ന ശേഷം

ലക്‌നോ| പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട കൊടുംകുറ്റവാളിയായ ഗുണ്ടാതലവൻ വികാസ് ദുബെയുടെ കൊവിഡ് പരിശോധനാഫലത്തിന് കാത്തിരിക്കുകയാണ് യു പി പോലീസ്. പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള തുടർ നടപടികൾ ഫലം ലഭിച്ച ശേഷം മാത്രമേ നടത്താൻ കഴിയൂ.
വികാസിന്റെ കൂട്ടാളികളായ രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേതുടർന്നാണ് ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വികാസിനെയും കൊവിഡ് പരിശോധനക്ക് വിധേയനാക്കിയത്.
---- facebook comment plugin here -----