Connect with us

International

സ്ലൊവേനിയയില്‍ മെലാനിയ ട്രംപിന്റെ പ്രതിമ കത്തിച്ചു

Published

|

Last Updated

റൊസ്‌നൊ | സ്ലൊവേനിയയില്‍ യു എസ് പ്രഥമ വനിത മെലാനിയ ട്രംപിന്റെ പ്രതിമ തീവെച്ച് നശിപ്പിച്ചു. മെലാനിയയുടെ ജന്മനാടായ സെവ്‌നികയിലാണ് കഴിഞ്ഞ നാലിന് സംഭവമുണ്ടായത്. അമേരിക്കക്കാര്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന സമയത്താണ് സംഭവമെന്ന് പ്രതിമ നിര്‍മിച്ച കലാകാരന്‍ പറഞ്ഞു.

മരത്തടിയില്‍ നിര്‍മിച്ച പ്രതിമ വികൃതമാക്കിയതിനെ തുടര്‍ന്ന് ഇത് നീക്കം ചെയ്തു. പ്രതിമയില്‍ കരി ഓയില്‍ ഒഴിക്കുകയും മുഖം നശിപ്പിക്കുകയും ചെയ്തിരുന്നു. ബെര്‍ലിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കലാകാരന്‍ ബ്രാഡ് ഡൗനി ആണ് പ്രതിമ നിര്‍മിച്ചത്.

അമേരിക്കയിലെ രാഷ്ട്രീയ സ്ഥിതിയുമായി പ്രതിമ നശിപ്പിച്ചതിന് പങ്കുള്ളതായാണ് വിലയിരുത്തല്‍. സ്ലൊവെനിയയില്‍ നിന്ന് കുടിയേറയിതയാണ് മെലാനിയ. കുടിയേറ്റ പശ്ചാത്തലമുള്ളയാളാണ് തന്റെ ഭാര്യയെങ്കിലും കുടിയേറ്റം കുറക്കാനുള്ള തീവ്ര പ്രചാരണത്തിലും ശ്രമത്തിലുമാണ് ട്രംപ്.