Connect with us

Gulf

റൂട്ട് 2020യിൽ ഏഴ് സ്റ്റേഷനുകൾ ശൈഖ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു

Published

|

Last Updated

ദുബൈ | റൂട്ട് 2020ലെ ഏഴ് മെട്രോ സ്റ്റേഷനുകൾ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു. സെപ്തംബറിൽ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കും. ഏഴ് സ്റ്റേഷനുകളിലും സ്മാർട്ട് ഫെയർ ഗേറ്റുകളുണ്ടാകും. സുരക്ഷക്ക് 3ഡി ക്യാമറകൾ ഘടിപ്പിച്ചിട്ടുണ്ട്.

മെട്രോ ദുബൈ ചുകപ്പ് പാതയിലെ സ്റ്റേഷനുകൾ വർധിപ്പിക്കുന്നതിനുള്ള പദ്ധതിയെക്കുറിച്ച് 47 മാസം മുമ്പാണ് ശൈഖ് മുഹമ്മദ് പ്രഖ്യാപനം നടത്തിയത്. 110 കോടി ദിർഹമാണ് പദ്ധതിയുടെ ചെലവ്. 12,000 എഞ്ചിനീയർമാരും സാങ്കേതിക വിദഗ്ധരും 80 ദശലക്ഷം മണിക്കൂറുകളാണ് പണിയെടുത്തത് 50 ട്രെയിനുകൾ ഉണ്ടാകും. 125,000 യാത്രക്കാരെ ഉൾക്കൊള്ളും. ” ഞങ്ങൾ വാഗ്ദാനം ചെയ്തതുപോലെ കൃത്യസമയത്ത് പൂർത്തിയാക്കി -ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.

‘ഞങ്ങൾ ചെയ്യുന്നതേ പറയൂ, പറയുന്നത് ചെയ്യും. ഇതാണ് ദുബൈ”. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം. ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.
ദുബൈ ഇൻവെസ്റ്റ്‌മെന്റ് പാർക്ക്, ഡിസ്‌കവറി ഗാർഡൻ, അൽ ഫർജാൻ, ജുമൈറ ഗോൾഫ് എസ്റ്റേറ്റ്‌സ് എന്നിവയിലൂടെയും കടന്നുപോകും.

ലക്ഷക്കണക്കിന് എക്‌സ്‌പോ 2020 സന്ദർശകർക്ക് മാത്രമല്ല, യുഎഇയിൽ താമസിക്കുന്ന 270,000 പേർക്ക് കൂടി പദ്ധതി സഹായകമാകും. ഏഴ് സ്റ്റേഷനുകളിലെ സ്മാർട് ഫെയർ ഗേറ്റുകളിൽ ത്രിഡി ക്യാമറകളും സുരക്ഷാ ക്രമീകരണങ്ങളും ഏർപെടുത്തിയിട്ടുണ്ട്.

Latest