Kerala
സ്വർണക്കടത്ത് കേസ്; പി ആർ സരിത്തിനെ കസ്റ്റഡിയിൽ വിട്ടു

കൊച്ചി| സ്വർണക്കടത്ത് കേസിൽ പി ആർ സരിത്തിനെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതി ഏഴ് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. കേസിലെ മുഖ്യകണ്ണികളെന്ന് സംശയിക്കുന്ന സ്വപ്ന സുരേഷും സന്ദീപ് നായരും ഒളിവിലാണ്. സ്വർണക്കടത്തുകേസിൽ താൻ നിരപരാധിയാണെന്നും ഇടപാടുമായി യാതൊരു ബന്ധവുമില്ലെന്നും വിശദീകരിച്ച് സ്വപ്ന സുരേഷ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഈ ഹരജി നാളെ ഹൈക്കോടതി പരിഗണിച്ചേക്കും.
കോൺസുലേറ്റ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് സ്വർണം അടങ്ങിയ നയതന്ത്ര ബാഗിൻറെ കാര്യത്തിൽ ഇടപെട്ടതെന്നാണ്‌സ്വപ്നയുടെ വിശദീകരണം. ഇടപാടുമായി തനിക്ക് യാതൊരു ബന്ധവുമില്ലാത്ത സാഹചര്യത്തിൽ മുൻകൂർ ജാമ്യം നൽകണമെന്നാണ് ഹരജിയിലെ ആവശ്യം.
ഒളിവിൽക്കഴിയുന്ന സന്ദീപും മുൻകൂർ ജാമ്യാപേക്ഷയുമായി എത്താൻ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
---- facebook comment plugin here -----