National
വികാസ് ദുബൈയെ കുടുക്കിയത് സി സി ടി വി ദൃശ്യങ്ങള്‍

ഉജ്ജയ്ന്‍| യു പിയില്‍ കഴിഞ്ഞ ആഴ്ച എട്ട് പോലീസുകാരെ കൊലപ്പെടുത്തിയ ശേഷം ഒളിവിലായിരുന്ന ഗുണ്ടാതലവന്‍ വികാസ് ദുബൈയെ കുടുക്കിയത് സി സി ടി വി ദൃശ്യങ്ങള്‍.
മധ്യപ്രദേശിലെ ഉജ്ജയിനിലെ ക്ഷേത്രത്തില്‍ സ്ഥാപിച്ച സി സി ടി വി ദൃശ്യങ്ങൡ നിന്നാണ് ഇയാളെ പോലീസ് കണ്ടെത്തുന്നത്. ശ്രീകോവിലിന്റെ പിന്‍ഭാഗത്ത് നിന്ന് അകത്തേക്ക് കടക്കാന്‍ ശ്രമിച്ച ദുബൈയെ സുരക്ഷാഉദ്യോഗസ്ഥര്‍ തടഞ്ഞു. തുടര്‍ന്ന് പോലീസിന് ജാഗ്രതാ നിര്‍ദേശം നല്‍കുകയായിരുന്നുവെന്ന് മഹാക്കള്‍ ക്ഷേത്ര സുരക്ഷാ ജീവനക്കാര്‍ പറഞ്ഞു.
വികാസ് ദുബൈയുടെ ചിത്രം തങ്ങള്‍ കണ്ടിരുന്നു. അയാള്‍ പ്രാര്‍ഥനക്കായി ക്ഷേത്രത്തില്‍ എതതിയതായി മനസ്സിലായി. രണ്ട് മണിക്കൂറോളം അയാളെ നിരീക്ഷിച്ച ശേഷം ഉദ്യോഗസ്ഥര്‍ക്ക് വിവരം നല്‍കുകയായിരുന്നു. സിസിടിവി ക്യാമറയില്‍ വികാസ് എത്തുന്നത് തങ്ങള്‍ കണ്ടുവെന്നും ലഖാന്‍ യാദവ് പറഞ്ഞു. ഒറ്റക്കാണ് അയാള്‍ ക്ഷേത്രത്തിലേക്ക് എത്തിയത്. കൂടെ സുരക്ഷക്ക് ആളുണ്ടാകുമെന്ന് തങ്ങള്‍ കരുതിയിരുന്നെങ്കിലും അയാള്‍ തനിച്ചാണ് എത്തിയതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ദുബെയെ തിരിച്ചറിഞ്ഞ എട്ട് സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാളാണ് ലകാന്‍. ഒരാഴ്ച നീണ്ട് നിന്ന തിരച്ചിലിനൊടുവിലാണ് വികാസിനെ പിടികൂടിയത്.