Kerala
സ്വര്‍ണത്തിന് തീവില; പവന് 36,600 രൂപ

കോഴിക്കോട്| ദിനേന റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണ വില പുതിയ ഉയരത്തിലേക്ക്. സാധരാണക്കാര്‍ക്ക് അപ്രാപ്യമാകുന്ന നിലയിലേക്ക് മഞ്ഞലോഹം കുതിക്കുന്നത്. ഇന്ന് പവന് 36,600 രൂപയാണ് വിപണിയിലെ വില. ഗ്രാമിന് 35 രൂപ ഉര്‍ന്ന് 45,75 രൂപയായി.
തുടര്‍ച്ചയായി മൂന്നാമത്തെ ദിവസമാണ് വില ഉയരുന്നത്. ഈ മാസമാദ്യം സ്വര്‍ണ വില 36000 കടന്നിരുന്നു. പിന്നീടുള്ള നാല് ദിവസം ഇടിവ് നേരിട്ട ശേഷം കഴിഞ്ഞ ദിവസമാണ് വീണ്ടും വില തുതിച്ചത്. മൂന്ന് ദിവസം കൊണ്ട് 800 രൂപയാണ് വര്‍ധിച്ചത്.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തല്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് വര്‍ധിച്ചതാണ് പൊള്ളുന്ന വിലക്ക് കാരണമെന്ന് വ്യാപാരികള്‍ പറഞ്ഞു.
---- facebook comment plugin here -----