Connect with us

Covid19

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഇന്ത്യന്‍ ഡോക്ടര്‍ സഊദിയില്‍ മരിച്ചു

Published

|

Last Updated

ദമാം | സഊദിയിലെ ബുറൈദയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഇന്ത്യന്‍ ഡോക്ടര്‍ മരിച്ചു.
ബുറൈദ സെന്‍ട്രല്‍ ആശുപത്രിയിലെ നെഫ്രോളജി സ്‌പെഷ്യലിസ്റ്റ് ഡോ. ഇനാമുല്‍ ഹഖ് ആണ് മരിച്ചത്.
ഹൃദയ സംബസമായ അസുഖത്തെ തുടര്‍ന്ന് 25 ദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം അസുഖം മൂര്‍ച്ഛിക്കുകയും മരണത്തിനു കീഴടങ്ങുകയുമായിരുന്നു,

1996 മുതല്‍ ബുറൈദ സെന്‍ട്രല്‍ ആശുപത്രിയില്‍ സേവനം ചെയ്തുവരികയായിരുന്നു. മൂന്ന് മക്കളുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് ബുറൈദയില്‍ ഖബറടക്കും.