Connect with us

Covid19

സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ രോഗബാധ തലസ്ഥാനത്ത്

Published

|

Last Updated

തിരുവനന്തപുരം | തലസ്ഥാന നഗരിയില്‍ കൊവിഡ്- 19 വ്യാപനം രൂക്ഷമാകുന്നതിന്റെ സൂചനയെന്നോണം ഇന്നത്തെ രോഗബാധ കണക്ക്. ഇന്ന് സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ രോഗബാധയുണ്ടായത് തിരുവനന്തപുരത്താണ്. മാത്രമല്ല ജില്ല തിരിച്ചുള്ള കണക്കില്‍ കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തതും തലസ്ഥാനത്താണ്.

തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 60 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതേസമയം, മറ്റ് ജില്ലകളില്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ തിരുവനന്തപുരത്തെ അപേക്ഷിച്ച് കുറവാണ്. എറണാകുളം ജില്ലയിലെ ഒമ്പത് പേര്‍ക്കും മലപ്പുറം ജില്ലയിലെ ഏഴ് പേര്‍ക്കും കോഴിക്കോട് ജില്ലയിലെ അഞ്ച് പേര്‍ക്കും ആലപ്പുഴ ജില്ലയിലെ മൂന്ന് പേര്‍ക്കും പത്തനംതിട്ട, കോട്ടയം ജില്ലകളിലെ രണ്ട് പേര്‍ക്ക് വീതവും കൊല്ലം, ഇടുക്കി ജില്ലകളിലെ ഓരോരുത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

ഇന്ന് രോഗം ബാധിച്ചതില്‍ രണ്ടാമത് മലപ്പുറം ജില്ലയാണ്. മലപ്പുറത്ത് നിന്നുള്ള 46 പേര്‍ക്കാണ് രോഗമുണ്ടായത്. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 25 പേര്‍ക്ക് വീതവും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 22 പേര്‍ക്കും ഇടുക്കി ജില്ലയില്‍ നിന്നുള്ള 20 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും എറണാകുളം ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും വയനാട് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും കൊല്ലം ജില്ലയില്‍ നിന്നുള്ള എട്ട് പേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള ഏഴ് പേര്‍ക്കും കാസര്‍കോട് ജില്ലയില്‍ നിന്നുള്ള നാല് പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

Latest