Saudi Arabia
കൊല്ലം സ്വദേശി ജിദ്ദയില്‍ കൊവിഡ് ബാധിച്ച് മരിച്ചു

ദമാം | ജിദ്ദയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു .കൊല്ലം ചാത്തന്നൂര്‍ യോഹന്നാന്‍-ബേബി യോഹന്നാന്‍ ദമ്പതികളുടെ മകന്‍ കുന്നുവിള തോമസ് ജോണ്‍ (54) ആണ് ജിദ്ദ സുലൈമാന്‍ ഫഖീഹ് ആശുപത്രിയില്‍ മരിച്ചത്.
കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മൂന്നാഴ്ചയായി ചികിത്സയിലായിരുന്നു.രോഗം ഗുരുതരമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ജിദ്ദ ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ കാര്‍പ്പറ്റ് നിര്‍മാണ കമ്പനിയിലെ ജീവനക്കാരനായിരുന്നു
ഭാര്യ: സുനു തോമസ്, മക്കള്‍: ജൂലി തോമസ്,ജൂബി തോമസ്.
---- facebook comment plugin here -----