Covid19
24 മണിക്കൂറിനിടെ 49 മരണം; സഊദിയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായിരം കവിഞ്ഞു

ദമാം | ഇരുപത്തിനാല് മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് 49 പേര്‍കൂടി മരിച്ചതോടെ രോഗം ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം രണ്ടായിരം കവിഞ്ഞു . ചൊവ്വാഴ്ച്ച 3,392 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ കൊവിഡ് ബാധിതരുടെ എണ്ണം 217,108 ആയി ഉയര്‍ന്നതായും ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു
രോഗബാധിതരില്‍ 154,839 പേരാണ് ഇതുവരെ രോഗ മുക്തി നേടിയത്. 60,252 പേര്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുകയാണ് .ഇവരില്‍ 2,268 പേരുടെ നില ഗുരുതരമായി തുടരുകയാണെന്നും , മരണസംഖ്യ 2017 ആയി ഉയര്‍ന്നതായും മന്ത്രാലയ വക്താവ് പറഞ്ഞു
റിയാദ് (308), തായിഫ് (246), മദീന (232), ജിദ്ദ (227), ദമാം (219), അല്‍-ഖത്തീഫ് (141), മക്ക (132), ഖമിസ് മുഷൈത് (124) ), ഹാഇല്‍ (109), അല്‍-ഹുഫൂഫ് (106), നജ്റാന്‍ (102), ബുറൈദ (99), അല്‍ മുബറസ് (90), ഉനൈസ (86), മഹായില്‍ അസീര്‍ (74),അബഹ(73), തബൂക്ക് (56), യാമ്പു ( 51), ദഹ്റാന്‍ (46), അഹദ് അല്‍ -റുഫൈദ (45), ബിഷ (45), ജുബൈല്‍ (39), ഹഫര്‍ അല്‍-ബാത്തിന്‍ (35), അല്‍-ഖോബാര്‍ (32), വാദി ബിന്‍ ഹാഷ്ബെല്‍ (31), അബു ആരിഷ് (29), അല്‍-ഖര്‍ജ് (28) അല്‍ മുത്നബ് (27), റാനിയ (25), അല്‍-റാസ് (19), ഷറൂറ (19), സാറ ഉബൈദ (18), ബഖ്അ (16), ബേഷ് (16), വാദി അല്‍ ദാവസിര്‍ (15), അല്‍-ഉയൂന്‍ (14) എന്നീ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗ ബാധ സ്ഥിരീകരിച്ചത്