Kerala
സ്വപ്‌നയുടെ വീട്ടില്‍ ആറു മണിക്കൂര്‍ നീണ്ട കസ്റ്റംസ് പരിശോധന; പെന്‍ ഡ്രൈവ് ഉള്‍പ്പെടെ പിടിച്ചെടുത്തു

തിരുവനന്തപുരം | സ്വര്‍ണക്കടത്ത് കേസില്‍ പ്രധാന പങ്കുവഹിച്ചതായി സംശയിക്കുന്ന സ്വപ്ന സുരേഷിന്റെ ഫ്‌ളാറ്റില്‍ കസ്റ്റംസ് നടത്തിയ പരിശോധനയില്‍ പെന്‍ ഡ്രൈവും ലാപ്‌ടോപ്പും ഉള്‍പ്പെടെ പിടിച്ചെടുത്തു. സ്വപ്നയുടെ അമ്പലമുക്കിലെ ഫ്‌ളാറ്റില്‍ ഉച്ചയോടെ ആരംഭിച്ച പരിശോധന ആറ് മണിക്കൂര്‍ നീണ്ടുനിന്നു.
ബേങ്ക് പാസ് ബുക്ക്, ഹാര്‍ഡ് ഡിസ്‌ക്, ചില ഫയലുകള്‍ എന്നിവയും ഇവിടെ നിന്ന് പിടിച്ചെടുത്തു. ഫ്‌ളാറ്റിലെ സന്ദര്‍ശക പട്ടികയും സി സി ടി വി ദൃശ്യങ്ങളും കസ്റ്റംസ് സംഘം പരിശോധിച്ചു. കെയര്‍ ടേക്കറുടെ മൊഴിയും രേഖപ്പെടുത്തി. റെയ്ഡ് നടത്തുന്ന സമയത്ത് സ്വപ്നയുടെ സഹോദരനും ഫ്‌ളാറ്റിലുണ്ടായിരുന്നു.
---- facebook comment plugin here -----