Covid19
സംസ്ഥാനത്ത് ഇന്ന് 272 പേര്‍ക്ക് കൊവിഡ്; 111 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് 272 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിര്‍ച്വല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതില്‍ 157 പേര്‍ വിദേശത്തു നിന്ന് വന്നതാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് 38 പേരും എത്തി. സമ്പര്‍ക്കത്തിലൂടെ 68 പേര്‍ക്കും രോഗം ബാധിച്ചു. 111 പേര്‍ രോഗമുക്തി നേടി. ഉറവിടമറിയാത്ത കേസുകള്‍ 15 ആണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴു പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. ഒരു സി ഐ എസ് എഫ് ജവാനും ഒരു ഡി എസ് സി ജവാനും രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടും.
മലപ്പുറം- 63, തിരുവനന്തപുരം- 54, പാലക്കാട്- 29, എറണാകുളം- 21, കണ്ണൂര്‍- 19, ആലപ്പുഴ- 18, കോഴിക്കോട്-15, കാസര്‍കോട്- 13, പത്തനംതിട്ട- 12, കൊല്ലം- 11, തൃശൂര്‍- 10, കോട്ടയം- 3, വയനാട്- 3, ഇടുക്കി- 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
തിരുവനന്തപുരം- 3, കൊല്ലം- 6, പത്തനംതിട്ട- 19, ആലപ്പുഴ- 4, കോട്ടയം- 1, ഇടുക്കി- 1, എറണാകുളം- 20, തൃശൂര്‍- 6, പാലക്കാട്- 23, മലപ്പുറം- 10, കോഴിക്കോട്- 6, വയനാട്- 3, കണ്ണൂര്‍- 9 എന്നിങ്ങനെയാണ് രോഗമുക്തി നേടിയത്.
24 മണിക്കൂറിനകം 7,516 സാമ്പിളുകള്‍ പരിശോധിച്ചു. 1,86,576 പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. ഇന്ന് 378 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആകെ 3,034 പേരാണ് ആശുപത്രികളിലുള്ളത്.
18 പുതിയ ഹോട്ട് സ്പോട്ടുകള്‍ കൂടി നിലവില്‍വന്നു. 169 ആണ് സംസ്ഥാനത്തെ ആകെഹോട്ട് സ്പോട്ടുകളുടെ എണ്ണം.