Connect with us

International

ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറിയ വിദേശ വിദ്യാര്‍ഥികള്‍ രാജ്യം വിടണമെന്ന് യു എസ്

Published

|

Last Updated

വാഷിംഗ്ടണ്‍| പൂര്‍ണമായും ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറിയ വിദേശ വിദ്യാര്‍ഥികള്‍ രാജ്യം വിടണമെന്ന് യു എസ്. രാജ്യത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനമെന്ന് യു എസ് എമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് പറഞ്ഞു.

പൂര്‍ണമായും ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറിയ എഫ്1 എം1 വിദ്യാര്‍ഥികള്‍ അമേരിക്കയില്‍ തുടരേണ്ടെന്നും അവര്‍ പറഞ്ഞു. ഓണ്‍ലൈന്‍ ക്ലാസുകളില്‍ എന്ററോള്‍ ചെയ്ത വിദ്യാര്‍ഥികള്‍ രാജ്യം വിടുകയോ അല്ലെങ്കില്‍ മറ്റ് സ്‌കൂളുകളിലേക്ക് മാറ്റം വാങ്ങുകയോ ചെയ്യണമെന്ന് ഐ സി ഇ അധികൃതര്‍ അറിയിച്ചു. ഇല്ലെങ്കില്‍ എമിഗ്രേഷന്‍ നടപടികള്‍ ഉള്‍പ്പെടെയുള്ളവ നേരിടണ്ടി വരുമെന്നും അറിയിച്ചു.

ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറിയ വിദ്യാര്‍ഥികള്‍ക്ക് വിസ അനുവദിക്കരുതെന്നും യു എസിന്റെ അതിര്‍ത്തി സുരക്ഷാസേന അവരെ രാജ്യത്ത് കടക്കാന്‍ അനുവദിക്കില്ലെന്നും ഐ സി ഇ പറഞ്ഞു. അടുത്ത സെമസ്റ്ററിലേക്കുള്ള പദ്ധതികളൊന്നും യു എസിലെ കോളജുകളും സര്‍വകലാശാലകളും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

യു എസില്‍ വിദേശപഠനത്തിനായി ഏറ്റവും കൂടുതല്‍ വിദേശവിദ്യാര്‍ഥികള്‍ വരുന്ന രാജ്യങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.

Latest