Connect with us

Covid19

ഉറവിടം അറിയാത്ത രോഗിയില്‍ നിന്ന് 17 പേര്‍ക്ക് സമ്പര്‍ക്കം: കൊച്ചിയില്‍ അതീവ ജാഗ്രത

Published

|

Last Updated

കൊച്ചി |  കൊവിഡ് സമ്പര്‍ക്കം അപകടകരമായ വിധിത്തില്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് കൊച്ചിയില്‍ ആരോഗ്യ വകുപ്പും പോലീസും സുരക്ഷ ശക്തമാക്കി. ഉറവിടം അറിയാത്ത രോഗിയില്‍ നിന്ന് 17 പേര്‍ക്കാണ് കൊച്ചിയില്‍ രോഗം ലഭിച്ചത്. ഇതോടെ നിയന്ത്രിത മേഖലയില്‍ കടുത്ത പരിശോധന നടത്തുമെന്നും രോഗലക്ഷണമുള്ള എല്ലാവര്‍ക്കും ആന്റിജന്‍ പരിശോധന നിര്‍ബന്ധമാക്കുമെന്നും ജില്ല ഭരണകൂടം അറിയിച്ചു.
കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച കൊച്ചി വെണ്ണല സ്വദേശിയുടെ ഭാര്യ, മൂന്ന് പെണ്‍മക്കള്‍,വീട്ടുജോലിക്കാരി, ഡ്രൈവര്‍ ഉള്‍പ്പടെ ആറ് പേര്‍ക്ക് കൂടി രോഗം പകര്‍ന്നു. ഇയാളുടെ രോഗത്തിന്റെ ഉറവിടം ഇത് വരെയും വ്യക്തമായിട്ടില്ല.

അവശ്യ സാധനങ്ങളുടെ കടകള്‍ രാവിലെ 11 മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെ മാത്രമാണ് തുറക്കാന്‍ അനുമതിയുള്ളത്. ആലുവ നഗരസഭയിലെ ഡിവിഷന്‍ 18ഉം, കല്ലൂര്‍ക്കാട് പഞ്ചായത്തിലെ ആറാം നമ്പര്‍ വാര്‍ഡും, കൊച്ചി നഗരത്തിലെ കോന്തുരുത്തി ഡിവിഷനും കൂടി നിയന്ത്രിത മേഖലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. നിലവിലെ നിയന്ത്രിത മേഖലകളില്‍ ജനപ്രതിനിധികളുടെ വാട്‌സാപ്പ് ഗ്രൂപ്പ് വഴി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കാനാണ് ജില്ല ഭരണകൂടം പദ്ധതിയിടുന്നത്.